Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തിയായി ഇന്ത്യ

ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തിയായി ഇന്ത്യ

ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യയെന്ന് പ്രതിരോധ വെബ്‌സൈറ്റ് ഗ്ലോബൽ ഫയർപവർ. ആഗോള പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങൾ ട്രാക്കുചെയ്യുന്ന ഡാറ്റാ വെബ്‌സൈറ്റായ ഗ്ലോബൽ ഫയർപവറിന്റെ അഭിപ്രായത്തിൽ പട്ടികയിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. മികച്ച സൈനിക സംവിധാനങ്ങളും പ്രതിരോധ ബജറ്റും ഉണ്ടായിരുന്നിട്ടും റഷ്യ രണ്ടാം സ്ഥാനത്തും ചൈന മൂന്നാം സ്ഥാനത്തുമാണ്.ആറാമത് ദക്ഷിണ കൊറിയ, ഏഴാമത് പാകിസ്താൻ, എട്ടാമത് ജപ്പാൻ, ഒമ്പതാമത് ഫ്രാൻസ്, പത്താമത് ഇറ്റലിയുമാണ് പട്ടികയിൽ ഉള്ളത്.പ്രതിരോധത്തിനായി ലോകത്ത് ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത് അമേരിക്കയാണ്.

പ്രതിവർഷം 732 ബില്യൺ ഡോളറാണ് അമേരിക്കയുടെ പ്രതിരോധ ബജറ്റ്. സൈനിക യൂണിറ്റുകൾ, സാമ്പത്തിക നില, കഴിവുകൾ, ഭൂമിശാസ്ത്രം എന്നിവ പരിശോധിച്ചാണ് ഗ്ലോബൽ ഫയർ പവർ ഒരു രാജ്യത്തിന്റെ ശക്തി സൂചിക നിർണ്ണയിക്കുന്നത്. 145 രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ സൈനിക ശക്തിയുള്ള രാജ്യമാണ് ഭൂട്ടാൻ .ഇന്ത്യയിൽ 14.44 ലക്ഷം സജീവ സൈനികരുണ്ട്. ഇന്ത്യയുടെ അർദ്ധസൈനിക വിഭാഗത്തിൽ 25,27,000 സൈനികരാണുള്ളത്. പാകിസ്താനിൽ അർദ്ധസൈനിക വിഭാഗത്തിൽ 25,27,000 സൈനികരാണുള്ളത്.

പാകിസ്താനിൽ അർദ്ധസൈനിക വിഭാഗത്തിന്റെ എണ്ണം അഞ്ച് ലക്ഷം മാത്രമാണ്. ചൈനയിൽ 20 ലക്ഷം സൈനികരാണുള്ളത്. ഇന്ത്യൻ സൈന്യത്തിന് 4,500 ടാങ്കുകളും 538 യുദ്ധവിമാനങ്ങളുമുണ്ട്. അമേരിക്കയുടെ പവർഇൻഡക്സ് മൂല്യം 0.0712 ആണ്.റഷ്യയുടെ മൂല്യം 0.0714 ആണ്. ചൈനയുടെ മൂല്യം 0.0722 ആണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം റാങ്കിംഗ് മൂല്യം 0.1025 ആണ്. പാകിസ്താന്റെ പാകിസ്താന്റെ മൂല്യം 0.1694 ആണ്. ലോകത്തിലെ 145 രാജ്യങ്ങളിലെ സൈന്യത്തിന്റെ കഴിവുകൾ വിശകലനം ചെയ്തതിന് ശേഷമാണ് റാങ്കിംഗ് പുറത്തുവിട്ടത്. കഴിഞ്ഞ വർഷവും ഈ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments