Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'കെഎസ്ആര്‍ടിസി ശമ്പളം വൈകും,പകുതി കൊടുക്കാൻ 39കോടി വേണം,ധനവകുപ്പ് 30കോടിതന്നാലും പ്രശ്നം പരിഹരിക്കാൻ കഴിയില്ല'

‘കെഎസ്ആര്‍ടിസി ശമ്പളം വൈകും,പകുതി കൊടുക്കാൻ 39കോടി വേണം,ധനവകുപ്പ് 30കോടിതന്നാലും പ്രശ്നം പരിഹരിക്കാൻ കഴിയില്ല’

തിരുവനന്തപുരം.ജൂലൈ മാസം പകുതിയായിട്ടും ശമ്പളം വിതരണം ചെയ്യാന്‍ കഴിയാത്തതില്‍ പ്രതികരണവുമായി കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ രംഗത്ത്.ചില ഉദ്യോഗസ്ഥർ മുൻഗണന നൽകാത്തതാണ് ഈ മാസത്തെ ശമ്പളം വൈകാൻ കാരണം .ധനവകുപ്പ് 30 കോടി തന്നാലും പ്രശ്നം പരിഹരിക്കാൻ കഴിയില്ല .പകുതി ശമ്പളം കൊടുക്കാൻ 39 കോടി വേണം.ബാക്കിക്ക് എന്തു ചെയ്യണമെന്ന് അറിയില്ല.: ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണ്.കോടതിയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ ബോധ്യ പ്പെടുത്തും.ഒന്നും ഒളിക്കാനില്ല.ഓൺ ലൈൻ വഴി ഹാജരാരാകാനാണ് കോടതി ആവശ്യപ്പെട്ടത്.തന്‍റെ  വീട്ടിലേക്ക് മാർച്ച് നടത്താൻ പ്രമുഖ യൂണിയനുകൾ തീരുമാനിച്ചിട്ടില്ല ഡീസൽ മോഷ്ടിക്കുന്നവര്‍ക്കും കളളത്തരം കാണിക്കുവർക്കുമാണ് എംഡി ഒരു പ്രശ്മനമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ ഇന്നലെ  ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.ഈമാസം  20നകം  മുഴുവൻ ശമ്പളവും  നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. സർക്കാർ ധനസഹായമായ 30 കോടി  ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആർടിസി അറിയിച്ചു. മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആർടിസി എങ്ങനെയാണ്  പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ്  ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്ന്  കെ.എസ്.ആർ.ടി.സി വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments