Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാലടി സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി കേന്ദ്രത്തിൽ അധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്ഐ

കാലടി സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി കേന്ദ്രത്തിൽ അധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്ഐ

കോഴിക്കോട്: കാലടി സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി കേന്ദ്രത്തിൽ അധ്യാപകരെ എസ്എഫ്ഐ പ്രവർത്തകർ പൂട്ടിയിട്ടു. വേദാന്തം പി ജി കോഴ്സ് നിർത്തലാക്കുന്നതിനെതിരായ സമരത്തിനിടയിലാണ് അധ്യാപകരെ പൂട്ടിയിട്ടിരിക്കുന്നത്. വേദാന്തം പി ജി കോഴ്സ് പുനസ്ഥാപിക്കണമെന്നാണ് എസ് എഫ് ഐ യുടെ ആവശ്യം. 

കൊയിലാണ്ടിയിലുള്ള ഈ കേന്ദ്രത്തിൽ വേദാന്തം പിജി കോഴ്സ് നി‍ർത്തലാക്കിയതിനെതിരെ കഴിഞ്ഞ ഒരാഴ്ച്ചയായി എസ്എഫ്ഐ സമരത്തിലായിരുന്നു. അതിന്റെ ഭാ​ഗമായി സമരം ശക്തമാക്കാനാണ് എസ്എഫ്ഐ നീക്കം. ഇന്ന് കാലടി സർവ്വകലാശാലയുടെ സിൻഡിക്കേറ്റ് യോ​ഗം ചേരുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി കേന്ദ്രങ്ങളിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ നിർദ്ദേശം നൽകിയിരുന്നു. 15ഓളം അധ്യാപകരേയും അനധ്യാപകരേയും എസ്എഫ്ഐ പൂട്ടിയിട്ടുണ്ട്. നിലവിൽ സമരം തുടരുകയാണ് എസ്എഫ്ഐ നേതാക്കൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments