പത്തനംതിട്ട: അടൂരിൽ 17 വയസ്സുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ പെൺകുട്ടിയുടെ സുഹൃത്തുൾപ്പെടെ ആറുപേർ പിടിയിൽ. ഏഴ് മാസമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരണാണ് പോലീസ് കേസെടുത്തത്. ഇന്നലെ രാത്രിയിലാണ് പ്രതികളെ ആലപ്പുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി കേസടുക്കുകയും ചെയ്തു. പ്രതികളെ അടൂർ പോലീസ് ചോദ്യം ചെയ്ത് വരുന്നു.