കൊല്ലം: പൊതുചടങ്ങില്‍ നിലവിളക്ക് െകാളുത്താന്‍ വിസമ്മതിച്ച സിഡിഎസ് ചെയര്‍പേഴ്സനോട്, ചുറ്റും നടക്കുന്ന ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിമര്‍ശിച്ച് കെ.ബി ഗണേഷ്കുമാര്‍ എംഎല്‍എ. കുടുംബശ്രീയുടെ പരിപാടിയിലാണ് നിലവിളക്കുകൊളുത്താന്‍ ക്ഷണിച്ചപ്പോള്‍ തന്റെ വിശ്വാസത്തിനെതിരാണെന്ന് പറഞ്ഞ് ചെയര്‍പേഴ്സണ്‍ ഒഴിവായത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഗണേഷ് കുമാര്‍ പ്രസംഗത്തിനിടെ പാണക്കാട് തങ്ങളുമാരുടെ മതേതര കാഴ്ചപ്പാടുകള്‍ അടക്കം ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.
‘ഞാന്‍ ഇവിടെ ഒരു തമാശ കണ്ടു. വിളക്കുകൊളുത്താന്‍ വിളിച്ചപ്പോള്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ തയാറായില്ല. ചോദിച്ചപ്പോള്‍ പറഞ്ഞു പാസ്റ്റര്‍ പറഞ്ഞു കത്തിക്കരുതെന്ന്. ഞാന്‍ ദിവസവും ബൈബിള്‍ വായിക്കുന്നവാണ്. വിളക്കുെകാളുത്താന്‍ പാടില്ല എന്ന് പറഞ്ഞുതന്ന ആ വ്യക്തിക്ക് എന്തോ കുഴപ്പമുണ്ടെന്ന് വേണം കരുതാന്‍. പള്ളികളില്‍ അടക്കം ഇപ്പോള്‍ വിളക്കു കത്തിക്കുന്നുണ്ട്. മലബാറിലെ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് പാണക്കാട് തങ്ങളാണ്. ആ വേദിയില്‍ വച്ച് അദ്ദേഹത്തിന് അമ്പലത്തില്‍ നിന്നും ഒരു ഉണ്ണിയപ്പം െകാടുത്തു. അദ്ദേഹം അത് രുചിയോടെ ആ വേദിയില്‍ വച്ചുതന്നെ കഴിച്ചു. അതുെകാണ്ട് അടുത്ത വേദിയില്‍ ചെയര്‍പേഴ്സണ്‍ വിളക്കുകത്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. വിളക്ക് ഒരു മതത്തിന്റെ മാത്രമല്ല..’ ഗണേഷ് കുമാര്‍ പറഞ്ഞു.
നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച സിഡിഎസ് ചെയര്‍പേഴ്സൺ : വിമർശിച്ച് ഗണേശ് കുമാർ
RELATED ARTICLES