Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഞാണ്ടൂർകോണത്ത് സംഘർഷം; മൂന്നു പേർക്ക് വെട്ടേറ്റു

ഞാണ്ടൂർകോണത്ത് സംഘർഷം; മൂന്നു പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: ഞാണ്ടൂർകോണത്ത് അംബേദ്കർ നഗർ കോളനിയിൽ സംഘർഷം. ഞായറാഴ്ച രാത്രി 8.30 നാണ് സംഭവം. സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. അംബേദ്കർ നഗർ സ്വദേശികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. രാഹുലിന് കഴുത്തിലും കൈയിലും ഗുരുതരമായി വെട്ടേറ്റു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

മൂവരെയും കഴക്കൂട്ടം പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അംബേദ്കർ നഗർ സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റൻ, കാള രാജേഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് കഴക്കൂട്ടം പൊലീസ് പറയുന്നത്. പുറത്തു നിന്നുള്ളവർ രാത്രികാലങ്ങളിൽ ഇവിടെയെത്തുന്നത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ലഹരി വില്പനക്കായിട്ടാണ് ഇവർ എത്തുന്നത്. തർക്കത്തെ തുടർന്ന് മടങ്ങിപ്പോയവർ സംഘടിച്ച് ആയുധങ്ങളുമായി തിരികെയെത്തിയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments