നടിയും ഗായികയുമായ ബ്രിട്ടീഷ് വംശജ ജെയ്ൻ ബിർക്കിൻ (76) അന്തരിച്ചു. 1960-കളിൽ ഫ്രാൻസിൽ ശ്രദ്ധേയയായി മാറിയ താരമാണ് ജെയ്ൻ ബിർക്കിൻ. പാരീസിൽ വച്ചായിരുന്നു അന്ത്യം. ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയമാണ് ജെയ്ൻ ബിർക്കിന്റെ മരണ വാർത്ത അറിയിച്ചത്. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് 2021ൽ ബിർക്കിന് നേരിയ പക്ഷാഘാതം ഉണ്ടായിരുന്നു. 1969ൽ പുറത്തിറങ്ങി ”Je t’aime…moi non plus” എന്ന ഗാനം അന്തരിച്ച ഫ്രഞ്ച് ഗായകനും ഗാനരചയിതാവുമായ ബിർക്കിന്റെ പങ്കാളിയുമായ സെർജി ഗെയ്‌ൻസ്‌ബർഗും ചേർന്ന് ആലപിച്ചത് വലിയ ഹിറ്റായിരുന്നു .
1960-കളുടെ അവസാനത്തിൽ ബ്രിട്ടീഷ് സംഗീത സംവിധായകൻ ജോൺ ബാരിയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനുശേഷം ബിർക്കിൻ ഫ്രാൻസിൽ താമസമാക്കിയിരുന്നു. പാട്ടുകൾ കൊണ്ടും നിരവധി കഥാപാത്രങ്ങൾ കൊണ്ടും ജനപ്രിയ താരമായി ബിർക്കിൻ മാറി.
1966-ൽ പുറത്തിറങ്ങിയ മൈക്കലാഞ്ചലോ അന്റോണിയോണിയുടെ ‘ബ്ലോ-അപ്പ്’ എന്ന വിവാദ ചിത്രത്തിലൂടെ ബിർക്കിൻ നഗ്നയായി പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ഫ്രാൻസായിരുന്നു ബിർക്കിന്റെ ഭാഗ്യ നഗരം.
1981ന് വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷം താരം സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടു. 1983-ൽ ‘ബേബി എലോൺ ഇൻ ബാബിലോൺ’, 1990ലെ ‘അമോർ ഡെസ് ഫെയിൻറ്റെസ്’ തുടങ്ങിയ ആൽബങ്ങൾ പുറത്തിറക്കുകയും ചെയ്തു. 2002-ൽ ‘അറബെസ്ക്’ എന്ന ആൽബം പബ്ലീഷ് ചെയ്തു. 2009 ൽ ‘ജെയ്ൻ അറ്റ് ദ പാലസ്’ എന്ന റെക്കോർഡിംഗുകളുടെ ഒരു വലിയ ശേഖരം തന്നെ ബിർക്കിൻ പുറത്തിറക്കി.