Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരണ്ടാമതെങ്കിലും ആവാൻ മത്സരിച്ചു: അപ്രതീക്ഷിതം ആദ്യവിജയം

രണ്ടാമതെങ്കിലും ആവാൻ മത്സരിച്ചു: അപ്രതീക്ഷിതം ആദ്യവിജയം

1970 സെപ്റ്റംബർ 17നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉമ്മൻ ചാണ്ടിയുടെ കന്നിമത്സരം പുതുപ്പള്ളിയിൽ അരങ്ങേറി. അന്നു പാർട്ടി ചിഹ്നം നല്കാൻ എത്തിയത് കോൺഗ്രസിന്റെ സമുന്നത നേതാവ് പ്രഫ കെ.എം ചാണ്ടി. അന്ന് അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു ‘പുതുപ്പള്ളിയിൽ ജയിക്കാമെന്നു കരുതണ്ടാ, രണ്ടാം സ്ഥാനത്തുവന്നാൽ ജയിച്ചെന്നു ഞങ്ങൾ കണക്കുകൂട്ടും.’ കോൺഗ്രസ് അന്നു വിഘടിച്ചു നില്ക്കുകയും സംഘടനാ കോൺഗ്രസ് പുതുപ്പള്ളിയിൽ ആധിപത്യം പുലർത്തുകയും ചെയ്ത കാലമായിരുന്നു അത്. വാശിയേറിയ ത്രികോണ മത്സരം. മുമ്പ് രണ്ടു തവണ ജയിച്ചിട്ടുള്ള സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎ ഇ.എം. ജോർജ് ആയിരുന്നു എതിരാളി. 7,288 വോട്ടുകൾക്ക് ഉമ്മൻ ചാണ്ടി ജയിച്ചു. കെ.എം ചാണ്ടിയുടെ കണക്ക് കൂട്ടൽ തെറ്റി.

പാർട്ടി 25,000 രൂപ തെരഞ്ഞെടുപ്പ് ഫണ്ട് നല്കിയിരുന്നു. സംഭാവനയായി 2,500 രൂപയും കിട്ടി. തെരഞ്ഞെടുപ്പിന് 25,000 രൂപയായിരുന്നു ചെലവ്. മിച്ചം വന്ന 2500 രൂപ തിരികെ ഏല്പിച്ചെങ്കിലും അന്നത്തെ കെപിസിസി പ്രസിഡന്റ് കെ.കെ വിശ്വനാഥൻ സ്വീകരിച്ചില്ല.

ഉമ്മൻ ചാണ്ടിക്ക് അന്നു പ്രായം 27. മുപ്പതു വയസിൽ താഴെയുള്ള 5 യൂത്ത് കോൺഗ്രസുകാർ അന്നു നിയമസഭയിലെത്തി. 1970 ഒക്ടോബർ 4ന് പുതിയ നിയമസഭ നിലവിൽ വന്നു. കോൺഗ്രസ് പിന്തുണയോടെ സി. അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രിയായി. ഭരണത്തുടർച്ച ഉണ്ടായ ഏക സംഭവം ഇതാണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ഉമ്മൻ ചാണ്ടി തുടർന്ന് തൊഴിലാളി മേഖലയിൽ പ്രവർത്തനം കേന്ദ്രീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments