പി.പി.ചെറിയാൻ (മീഡിയ ചെയർപേഴ്സൺ)
ഹൂസ്റ്റൺ: തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ അടി പതറാതെ ഉറച്ചു നിന്ന ജനങ്ങളുടെ സ്വന്തം ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അമേരിക്കൻ മലയാളി സമൂഹവും കണ്ണീരണിഞ്ഞു. ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളിക്കും ആശ്വാസമായിരുന്നു ആ പേര്. സ്വാന്തനവും പ്രതീക്ഷയുമായിരുന്നു ഉമ്മൻ ചാണ്ടിയെ പോലെ മറ്റൊരാളില്ല. ഏതു പാതിരാത്രിയിലും ആർക്കും നേരിട്ട് ചന്ന് കാര്യം പറയാവുന്ന, അഹങ്കാരം ഒട്ടുമില്ലാത്ത, സൗമ്യമായ പുഞ്ചിരിയോടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രിയ നേതാവിന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ നേതാക്കൾ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലിയും അനുശോചനവും അർപ്പിച്ചു.
ഒഐസിസി യുഎസ്എ യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം സൂം പ്ലാറ്റ് ഫോമിൽ കൂടി നടത്തിയ “ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ 50 വാർഷികാഘോഷ വേളയിൽ” തന്റെ ശാരീരിക പ്രയാസത്തെ പോലും മാറ്റിവച്ചു സമ്മേളനത്തിൽ പങ്കെടുത്ത കാര്യം ഭാരവാഹികൾ ഓർപ്പിച്ചു.
ഒഐസിസി യു എസ് എ നാഷണല്‍ കമ്മിറ്റി ചെയര്‍മാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം, വൈസ് ചെയർമാൻമാരായ ഡോ. ചക്കോട്ടു രാധാകൃഷ്ണൻ, ഡോ. അനുപം രാധകൃഷ്ണൻ, കളത്തിൽ വർഗീസ്, ജോബി ജോർജ് വൈസ് പ്രസിഡന്റുമാരായ ഡോ. മാമ്മൻ സി ജേക്കബ്, ഗ്ലാഡ്‌സൺ വർഗീസ്, സജി എബ്രഹാം, ഹരി നമ്പൂതിരി, ബോബന്‍ കൊടുവത്ത്, ഷാലു പുന്നൂസ് , സെക്രട്ടറിമാരായ രാജേഷ് മാത്യു, ഷാജന്‍ അലക്സാണ്ടര്‍, വില്‍സണ്‍ ജോര്‍ജ്ജ്,ജോയ്ന്റ് ട്രഷറർ ലാജി തോമസ്, മറ്റു നാഷണൽ ഭാരവാഹികൾ, റീജിയണൽ, ചാപ്റ്റർ ഭാരവാഹികളും അനുശോചനം അറിയിച്ചു.
ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിലും റീജിയനുകളിലും, ചാപ്റ്ററുകളിലും അനുശോചന മീറ്റിംഗുകളും മൗനജാഥയും സംഘടിപ്പിയ്ക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.