ഒമാൻ: വ്യാജ വെബ്‌സൈറ്റുകൾ വഴി ഗാർഹിക തൊഴിലാളികളെ ആകർഷിക്കുന്ന തരത്തിൽ പുതിയ തട്ടിപ്പ് നടക്കുന്നു. ആകർഷകമായ നിരക്കിൽ വലിയ വാഗ്ദാനം ചെയ്താണ് ബാങ്ക് വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെയാണ് മുന്നറിയിപ്പുമായി ഒമാൻ പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഒരു കമ്പനിയുടെ വ്യാജ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രവേശിക്കാൻ ആണ് ആദ്യം നിർദ്ദേശം നൽകുന്നത്. പിന്നീട് നടപടികൾ പൂർത്തിയാക്കിയാൽ ഉപയോക്താവിന്റെ ബാങ്ക് വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കും. ഇതിലൂടെയാണ് പണം മോഷ്ടിക്കുന്നത്. വിശ്വാസമില്ലാത്ത സെെറ്റുകളിൽ ആരും പേരുവിവരങ്ങൾ നൽകരുതെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. വെബ്‌സൈറ്റുകളിലൂടെ വ്യക്തിപരമായ വിവരങ്ങളോ ബാങ്കിങ് ഡേറ്റയോ ഒന്നും നൽകരുത്. പൗരന്മാർക്കും താമസക്കാർക്കും ആണ് ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കി. പുതിയ രീതികളാണ് സംഘം ഇതിനായി ഉപയോഗിക്കുന്നത്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന രീതിയിൽ ആദ്യം ഫോൺ കോളുകൾ ആണ് എത്തിയിരുന്നത്. എന്നാൽ പിന്നീടാണ് ഇത്തരത്തിലുള്ള രീതിയിൽ ബാങ്ക് വിവരങ്ങൾ കെെമാറാൻ തീരുമാനം ആയത്.
ഒടിപി നമ്പറും മറ്റുവിവരങ്ങളും നൽകണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടന്നിരുന്നു. എന്നാൽ അതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയപ്പോൾ ആണ് പുതിയ രീതിയിൽ തട്ടിപ്പ് നടന്നത്. സമ്മാനങ്ങൾക്ക് നിങ്ങൾ അർഹരായി എന്ന തരത്തിൽ വലിയ രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എത്തുന്നുണ്ട്. സുരക്ഷ കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും താൽക്കാലികമായി മരവിപ്പിക്കുന്നു. എന്ന് പറഞ്ഞ് പലപ്പോഴും തട്ടിപ്പ് വന്നിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്ന മറ്റൊരു രീതിക്കെതിരെ റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ജോലി തട്ടിപ്പ് വാഗാദാനം ചെയ്തും പല തരത്തിലുള്ള തട്ടിപ്പും നടക്കുന്നുണ്ട്. ഇതെല്ലാം മുന്നറിയിപ്പ് നൽകി വരുന്ന ഘട്ടത്തിൽ ആണ് പുതിയ തരത്തിലുള്ള തട്ടിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.