Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ജീതേ​ഗാ ഭാരത്'; 'ഇന്ത്യ'യുടെ മുദ്രാവാക്യം 'ഇന്ത്യ വിജയിക്കും' എന്നാണ് മുദ്രാവാക്യത്തിൻ്റെ അർത്ഥം

‘ജീതേ​ഗാ ഭാരത്’; ‘ഇന്ത്യ’യുടെ മുദ്രാവാക്യം ‘ഇന്ത്യ വിജയിക്കും’ എന്നാണ് മുദ്രാവാക്യത്തിൻ്റെ അർത്ഥം

ഡൽഹി: പുതിയ പേര് പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം മുദ്രാവാക്യവും പ്രഖ്യാപിച്ച് വിശാലപ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’. ‘ജീതേ​ഗാ ഭാരത്’ എന്നാവും സഖ്യത്തിന്റെ മുദ്രാവാക്യമെന്ന് നേതാക്കൾ വ്യക്തമാക്കി. ‘ഇന്ത്യ വിജയിക്കും’ എന്നാണ് മുദ്രാവാക്യത്തിൻ്റെ അർത്ഥം. പല പ്രാദേശിക ഭാഷകളിലും മുദ്രാവാക്യം ഉണ്ടാവുമെന്ന് സഖ്യവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ചൊവ്വാഴ്ച ബെം​ഗളുരുവിൽ‌ നടന്ന പ്രതിപക്ഷ യോ​ഗത്തിൽ ഭാരത് എന്ന് സഖ്യത്തിന്റെ പേരിൽ വരണമെന്ന ആ​ഗ്രഹം പല നേതാക്കൻമാരും പ്രകടിപ്പിച്ചതായി സൂചനയുണ്ട്. ഇതിനായാണ് മുദ്രാവാക്യത്തിൽ ഭാരത് ഉൾപ്പെടുത്തിയത്. നിരവധി പേരുടെ പരിശ്രമത്തിന്റെ ഫലമാണ് ഈ മുദ്രാവാക്യമെന്നാണ് പല നേതാക്കളും പറയുന്നത്.

ഇന്നലെ ബെം​ഗളുരുവിലായിരുന്നു പ്രതിപക്ഷ കക്ഷികളുടെ രണ്ടാം യോ​ഗം നടന്നത്. യോ​ഗത്തിൽ ‘ഇന്ത്യ’ എന്ന പേര് നിർദ്ദേശിച്ചത് മമത ബാനർജിയായിരുന്നു . മറ്റു നേതാക്കൾ പിന്തുണച്ചതോടെ പേര് തീരുമാനിക്കുകയായിരുന്നു. 26 പ്രതിപക്ഷ പാർട്ടികളാണ് യോ​ഗത്തിൽ പങ്കെടുത്തത്. വിശാല പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാം യോ​ഗമായിരുന്നു ബെം​ഗളൂരുവിൽ നടന്നത്. ആദ്യ യോ​ഗം പട്നയിലായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments