കോട്ടയം: ജനക്കൂട്ടത്തെ തനിച്ചാക്കി ജനകീയ നേതാവ് ഉമ്മന്‍ ചാണ്ടിയ്ക്ക് ഇനി പുതുപ്പള്ളി പള്ളിയില്‍ അന്ത്യ വിശ്രമം. ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയാത്ര പുതുപ്പള്ളി പള്ളി അങ്കണത്തിലെത്തിയപ്പോഴും ജനസമുദ്രം ഒഴുകിയെത്തി. ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പള്ളിയില്‍ എത്തിയിട്ടുണ്ട്. തിരക്ക് മൂലം രാഹുല്‍ ഗാന്ധിയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ പുതിയ വീട്ടിലെ പൊതുദര്ശനത്തില് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയാത്രയെ വാഹനത്തില്‍ അനുഗമിച്ചാണ് അദ്ദേഹം അവസാനമായി പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാനായി എത്തിയത്.
രാഹുല്‍ ഗാന്ധി കൂടിയെത്തിയ പശ്ചാത്തലത്തിലാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര നേരത്തേയാക്കിയത്. പള്ളിയിലും പൊതുദര്‍ശനം തുടരും.