Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews' ഇന്ത്യ' കേരളത്തിലില്ല; എല്ലാ സംസ്ഥാനത്തും സഖ്യമില്ല’, I.N.D.I.A കേരളത്തിൽ സാധ്യമല്ലെന്ന് സിപിഐഎമ്മും കോൺഗ്രസും

‘ ഇന്ത്യ’ കേരളത്തിലില്ല; എല്ലാ സംസ്ഥാനത്തും സഖ്യമില്ല’, I.N.D.I.A കേരളത്തിൽ സാധ്യമല്ലെന്ന് സിപിഐഎമ്മും കോൺഗ്രസും

വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ(I.N.D.I.A) കേരളത്തിൽ സാധ്യമല്ലെന്ന് സിപിഐഎമ്മും കോൺഗ്രസും. സഖ്യം സംസ്ഥാനത്ത് പ്രാവർത്തികമാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും വ്യക്തമാക്കി. ബെംഗളുരുവില്‍ പ്രതിപക്ഷ നേതൃയോഗത്തിന് ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.

പാറ്റ്നയ്ക്ക് പിന്നാലെ നടന്ന ബെംഗളുരു പ്രതിപക്ഷ നേതൃയോഗം പ്രധാനമായും ചര്‍ച്ച ചെയ്തവയില്‍ ഒന്ന് സഖ്യ സാധ്യതകളായിരുന്നു. എന്നാല്‍ സഖ്യ രൂപീകരണം വിചാരിച്ച രീതിയില്‍ സാധ്യമായേക്കില്ലെന്നാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. സഖ്യം കേരളത്തില്‍ ഒരിക്കലും പ്രാവർത്തികമാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും വ്യക്തമാക്കി. ഏതെല്ലാം സംസ്ഥാനങ്ങളിൽ സഖ്യ സാധ്യതയുണ്ടെന്ന് പരിശോധിക്കുമെന്ന് കെ. സി. വേണുഗോപാൽ പറഞ്ഞു.

എല്ലാ സംസ്ഥാനത്തും സഖ്യമില്ലെന്നാണ് സിതാറാം യെച്ചൂരി പ്രതികരിച്ചത്. സീറ്റ് വിഭജനം സംസ്ഥാന തലത്തിലാകും നടക്കുക. സർക്കാരുണ്ടായാൽ പിന്തുണ പുറത്തു നിന്ന് മാത്രം നൽകുമെന്നും യെച്ചൂരി വ്യക്താക്കുന്നു. അതേസമയം സഖ്യത്തിന്റെ കൺവീനറെ ബോംബെ സമ്മേളനത്തിൽ പ്രഖ്യാപിക്കും. സീറ്റ് വിഭജനവും ബോംബെയിൽ വച്ച് നടക്കും. ആര് നയിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും രാഹുൽഗാന്ധിയുടെ പേര് ഏകപക്ഷീയമായി ഉയർത്തില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments