വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ ഡി-ലീഡ് ഇന്റർനാഷണലുമായി സഹകരിച്ച് ഏകദിന ഓൺലൈൻ ക്യാമ്പ് സംഘടിപ്പിച്ചു. നിർമ്മിത ബുദ്ധിയെ (AI) കുറിച്ച് അറിവും അവബോധവും നൽകാനും വിവിധ മേഖലകളിൽ ഇതിന്റെ സ്വാധീനം എത്രത്തോളം ഉണ്ട് എന്നും ഡി-ലീഡ് പ്രതിനിധി അർജുൻ പങ്കു വെച്ചു.
പരിപാടിയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ഗ്ലോബൽ വി പി ഇൻചാർജ് ഫാർ ഈസ്റ്റ് റീജിയൻ രാജീവ് നായരുടെ പിതാവ് രവീന്ദ്രൻ നായർക്കും അനുശോചനം രേഖപ്പെടുത്തി. റീജിയൻ ജനറൽ സെക്രട്ടറി രാജീവ് കുമാർ സ്വാഗതം ആശംസിച്ചു. റീജിയണൽ പ്രസിഡന്റ് വിനീഷ് മോഹൻ ആമുഖപ്രഭാഷണം നടത്തി.
പരിപാടിയെക്കുറിച്ചുള്ള അവലോകനം റീജിയൻ ചെയർമാൻ സന്തോഷ് കെട്ടേത് നിർവഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ സെക്രട്ടറി ജനറൽ ദിനേശ് നായർ, ഗ്ലോബൽ വിപി ഇൻ ചാർജ് ഓഫ് മിഡിൽ ഈസ്റ്റ് റീജിയൻ ഷാഹുൽ ഹമീദ്, ഗ്ലോബൽ സെക്രട്ടറി സി. എ. ബിജു, റീജിയൻ സെക്രട്ടറി നസീല ഹുസൈൻ, വുമൺസ് ഫോറം പ്രസിഡൻറ് റാണി ലിജേഷ്, സെക്രട്ടറി മിലാന അജിത്, ബിസിനസ് ഫോറം ചെയർമാൻ സാക്കിർ ഹുസൈൻ, എൻ. ആർ. ഐ ഫോറം ചെയർമാൻ ജോൺ പി. വർഗീസ്, മറ്റ് ഗ്ലോബൽ, റീജിയണൽ, പ്രൊവിൻസ് ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. വിമൻസ് ഫോറം ട്രെഷറർ അർച്ചന അഭിഷേക് നന്ദി പ്രകാശിപ്പിച്ചു. റീജിയൻ വൈസ് ചെയർപേഴ്സൺ സ്മിത ജയൻ, മീഡിയ ഫോറം ചെയർമാൻ വി. എസ്. ബിജു കുമാർ, സോഷ്യൽ മീഡിയ ഫോറം ചെയർമാൻ അബ്ദുൽ അസീസ്, ഡി-ലീഡ് പ്രതിനിധി ശബരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.