അതിരമ്പുഴ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആദ്യ സ്മൃതി മണ്ഡപം അമ്മഞ്ചേരി കന്നുകുളത്ത് സ്ഥാപിച്ചു. നാലര അടി ഉയരമുള്ള സ്മൃതി മണ്ഡപം ഉമ്മൻ ചാണ്ടിയുടെ ജന്മദിനമായ ഒക്ടോബർ 31നു വിപുലമായ പരിപാടികളോടെ ഉദ്ഘാടനം നടത്തും. സജീവ കോൺഗ്രസ് പ്രവർത്തകനായ ജിം അലക്സിന്റെ നേതൃത്വത്തിൽ ഫിലിപ്പ് വർക്കി വാളംപറമ്പിൽ, ബേബിച്ചൻ മുകളേൽ, വാർഡ് അംഗം ജയിംസ് തോമസ്, ബിനോയ് ഫിലിപ്പ് നടുവത്തേട്ട്, ഷാജി മുകളേൽ, സണ്ണി ഒറ്റ കപ്പിലുമാവ്, റോയ് കളപ്പുരയ്ക്കൽ എന്നിവർ ചേർന്നാണ് സ്മൃതി മണ്ഡപം നിർമിച്ചത്.
ഉമ്മൻ ചാണ്ടിയുടെ ആദ്യ സ്മൃതി മണ്ഡപം അമ്മഞ്ചേരി കന്നുകുളത്ത്
RELATED ARTICLES