തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ മഴ ശക്തമാണ്. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത നാല് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കുടി നിലവിലുണ്ട്. എറണാകുളം മുതൽ കാസർകോട് വരെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട് ആണ്.
കോഴിക്കോട് ഇരുവഴിഞ്ഞിപുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയരുന്നതിനാൽ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത പാലിക്കൻ നിർദേശമുണ്ട്. കോഴിക്കോട് ഈങ്ങാപ്പുഴയിൽ ദേശീയപാതയിൽ വെള്ളം കയറി. കാരശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ പാലത്തിൽ വെള്ളം കയറി. ശക്തമായ കാറ്റിൽ മരം വീണ് പലസ്ഥലങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു.