ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്‌ത ‘ഓപ്പണ്‍ഹൈമര്‍’ ബോക്സ് ഓഫീസില്‍ വന്‍ പ്രതികരണമാണ് നേടുന്നത്. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജൂലിയസ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതമാണ് ‘ഓപ്പണ്‍ഹൈമര്’ സിനിമ പറയുന്നത്. കിലിയന്‍ മര്‍ഫിയാണ് ചിത്രത്തില്‍ ഓപ്പണ്‌ഹൈമറായി എത്തിയത്.
ഓപ്പണ്‍ഹൈമറാകാന്‍ വേണ്ടി താന്‍ എടുത്ത തയാറെടുപ്പുകളെ കുറിച്ച് കിലിയന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ദ നേടുന്നത്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഓപ്പണ്‍ഹൈമറെ അവതരിപ്പിക്കാന്‍ മനസിനെ ഒരുക്കിയത് ഭഗവത് ഗീത വായിച്ചാണെന്ന് കിലിയന്‍ മര്‍ഫി പറഞ്ഞു.
ഭൗതികശാസ്ത്രജ്ഞനായ റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതത്തെ അനുകരിച്ച് താന്‍ സംസ്‌കൃതം പഠിച്ചതായും താരം വെളിപ്പെടുത്തി.ഞാന്‍ സിനിമയ്ക്കായുള്ള തയാറെടുപ്പിനിടെ ഭഗവത് ഗീത വായിച്ചു. വളരെ മനോഹരവും പ്രചോദനം നല്‍കുന്നതുമായ ഉള്ളടക്കമാണതിന്. ഓപ്പണ്‍ഹൈമറിന് സാന്ത്വനവും ആശ്വാസവും നല്‍കിയ പുസ്തകമാണത്.’-കിലിയന്‍ മര്‍ഫി പറഞ്ഞു.അതിനിടെ ചിത്രത്തിലെ ഒരു രംഗം ഇന്ത്യയില്‍ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ചിരിക്കുകയാണ്.
സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൌണ്ടേഷന്‍ എന്ന സംഘടനയാണ് ചിത്രത്തിലെ ഈ രംഗത്തിനെതിരെ ആദ്യമായി രംഗത്ത് വന്നത്.ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട ഒരു ചിത്രത്തില്‍ ഇത്തരത്തില്‍ ഒരു രംഗം ഉണ്ടവാന്‍ ഇടയായ സാഹചര്യം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അന്വേഷിക്കണമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ഫൌണ്ടേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.