Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമാറനല്ലൂർ ആസിഡ് ആക്രമണം; പ്രതിയായ സിപിഐ നേതാവ് മധുരയിൽ തൂങ്ങി മരിച്ച നിലയിൽ

മാറനല്ലൂർ ആസിഡ് ആക്രമണം; പ്രതിയായ സിപിഐ നേതാവ് മധുരയിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: മാറനല്ലൂർ ആസിഡ് ആക്രമണക്കേസിലെ പ്രതിയായ സിപിഐ നേതാവിനെ മധുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാറനല്ലൂർ സ്വദേശിയും കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റ് അംഗവുമായ സജികുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മധുരയിലെ ലോഡ്ജ് ഉടമയാണ് സജികുമാറിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന് ബന്ധുക്കളെ വിവരമറിയിച്ചത്. സംഭവം അറിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം മധുരയിലേക്ക് പുറപ്പെട്ടു.

ഞായറാഴ്ച രാവിലെയാണ് വീട്ടിൽ ഉറങ്ങിക്കിടന്ന സിപിഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ മാറനല്ലൂർ ദിയാന ഹൗസിൽ എ.ആർ.സുധീർഖാനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

ആദ്യം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു പൊള്ളലേറ്റു എന്നാണു കരുതിയത്. പിന്നീടാണ് ആസിഡ് ആക്രമണമെന്ന് സ്ഥിരീകരിച്ചത്. രാവിലെ സുധീർഖാൻ കിടന്നിരുന്ന മുറിയിൽ മരിച്ച സജികുമാർ എത്തിയിരുന്നെന്ന് സുധീർഖാന്റെ ഭാര്യ പൊലീസിന് മൊഴി നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments