Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉമ്മൻ ചാണ്ടിയുടെ വേർപാടിൽ മലേഷ്യയിൽ ഒഐസിസി യുടെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി

ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ മലേഷ്യയിൽ ഒഐസിസി യുടെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി

ക്വാലാലംപുർ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി മലേഷ്യയുടെ നേതൃത്വത്തിൽ ഓൺലൈനായി അനുശോചന ചടങ്ങ് സംഘടിപ്പിച്ചു. പാലക്കാട്‌ എം.എൽ.എ ഷാഫി പറമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അനുശോചന സന്ദേശം നൽകി. മലേഷ്യയിലെ ഒ.ഐ.സി.സി ഭാരവാഹി മുഹമ്മദ്‌ സ്വാഗതവും കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.

ഓൾ മലേഷ്യൻ മലയാളി അസോസിയേഷൻ (അമ്മ), വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ.എം.എഫ്), പ്രവാസി മലയാളി അസോസിയേഷൻ (പി.എം.എ), ജോഹോർ മലയാളി കൂട്ടായ്മ(ജെ.എം.കെ), കെ.എം.സി.സി മലേഷ്യ, നവോദയ സാംസ്‌കാരിക വേദി മലേഷ്യ, ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) തുടങ്ങി മലേഷ്യയിലെ പ്രമുഖ സംഘടനകളുടെ ഭാരവാഹികൾ പ്രസ്തുത പരിപാടിയിൽ അനുശോചനം രേഖപ്പെടുത്തി. ഓ.ഐ.സി.സി പ്രധിനിധികളും, ഇതര സംഘടനാ പ്രവർത്തകരുമടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഓ.ഐ.സി.സി ഭാരവാഹികളായ യൂനുസ്, ഫൈസൽ, അഷ്‌റഫ്‌, ജോബിഷ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments