ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക നല്കിയ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഗര്‍ഭിണിയായ തന്നെ സുപ്രീംകോടതി വളപ്പില്‍വെച്ച് രാഹുല്‍ ഗാന്ധി തള്ളിയിട്ടെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. പരാതിയുമായി മാധ്യമപ്രവര്‍ത്തക സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. കോടതി പരിസരത്തെ രാഷ്ട്രീയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടിയാണ് മാധ്യമപ്രവര്‍ത്തക അപേക്ഷ നല്‍കിയത്.
ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യത്തിന്റെ റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോഴായിരുന്നു സംഭവം. ഒക്ടോബര്‍ 12ന് പ്രതിപക്ഷ നേതാക്കളുടെ സുപ്രീംകോടതിയിലേക്കുള്ള മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി തന്നെ തള്ളിയിട്ടെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. താന്‍ 11 ആഴ്ചയും മൂന്ന് ദിവസവും ഗര്‍ഭിണിയായിരുന്നുവെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു.
Leave a Comment
Your comment will be visible after admin approval.