യുഎസ് വീണ്ടും എച്ച്-1 ബി വിസകള്‍ നല്‍കാന്‍ നറുക്കെടുപ്പ് നടത്തുന്നു. 2024 ലേക്കു സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ നിന്നാവും നറുക്കെടുപ്പ്. ഈ വര്‍ഷം മാര്‍ച്ചില്‍ യുഎസ് കുടിയേറ്റ വകുപ്പ് 2024ലേക്ക് അനുവദിച്ച പരിധിയില്‍ ആദ്യത്തെ നറുക്കെടുപ്പു നടത്തി.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത കൊണ്ട് ഒഴിവ് ലഭിക്കാവുന്നവരെയും ഉള്‍പ്പെടുത്തിയിരുന്നു. ജൂണ്‍ 30നു അപേക്ഷകള്‍ സമര്‍പ്പിക്കുന്ന തീയതി കഴിഞ്ഞു. ഇനിയും 2024 ലേക്കു വിസകള്‍ നല്‍കാമെന്നു കുടിയേറ്റ വകുപ്പ് തീരുമാനിച്ചു. യോഗ്യരായവര്‍ക്കു വിവരം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. അവരുടെ മൈയുഎസ്‌സിഎസ് അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.