കോഴിക്കോട് : ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയുടെ ചുമതല നല്‍കി ബിജെപി സംസ്ഥാന നേതൃത്വം.
നിലവില്‍ തന്നെ അവഗണിക്കുന്നുവെന്നും ചുമതലകള്‍ നല്‍കുന്നില്ലെന്നും ശോഭ പരാതി ഉന്നയിച്ചിരുന്നു. പ്രകാശ് ജാവദേകര്‍ അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി ശോഭ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നിയമിച്ചത്. നിലവില്‍ കൃഷ്ണദാസ് പക്ഷത്തിനൊപ്പമുള്ള ജില്ലയിലെ നേതാക്കളുടെ പിന്തുണ ശോഭയ്ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ മൂന്നാഴ്ചയായി കോഴിക്കോട്ടെ വിവിധ പരിപാടികളില്‍ ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടകയായി എത്തിയിരുന്നു. മെഡിക്കല്‍ കോളജില്‍ ഹര്‍ഷിനയുടെ സമരവേദിയില്‍ ബിജെപിയുടെ അനുഭാവസമരം ഉദ്ഘാടനം ചെയ്തത് ശോഭയാണ്. ഫിഷറീസ് മേഖലാ കാര്യാലയത്തിനുമുന്നില്‍ ബിജെപി നടത്തിയ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തതും ശോഭയാണ്. സമരങ്ങളില്‍ മുന്നില്‍നിന്നു നയിച്ച പരിചയമുള്ള ശോഭാ സുരേന്ദ്രന്റെ നേതൃത്വം കോഴിക്കോട്ടെ വിവിധ അഴിമതി വിഷയങ്ങളില്‍ സമരം തുടങ്ങാനിരിക്കുന്ന ബിജെപിക്ക് ഗുണകരമാവുമെന്നാണ് കണക്കുകൂട്ടല്‍.
കോഴിക്കോടിന്റെ ചുമതലയുണ്ടായിരുന്ന കെ.ശ്രീകാന്തിന് കണ്ണൂരിന്റെ ചുമതല നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടുകാരനായ സംസ്ഥാന വൈസ്പ്രസിഡന്റ് പി.രഘുനാഥിന് പാലക്കാടിന്റെ ചുമതലയും കെ.പി.പ്രകാശ്ബാബുവിന് കോട്ടയത്തിന്റെ ചുമതലയുമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശിന് ഉത്തരമേഖലയുടെ ചുമതലയും നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ