Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപോളാര്‍ സാറ്റലൈറ്റ് പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു

പോളാര്‍ സാറ്റലൈറ്റ് പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: പോളാര്‍ സാറ്റലൈറ്റ് പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നായിരുന്നു രാവിലെ 6.30ന് വിക്ഷേപണം. സിംഗപ്പൂരിന്റെ ഡിഎസ്–എസ്എആർ ഉപഗ്രഹവും മറ്റ് 6 ചെറു ഉപഗ്രഹങ്ങളുമാണ് പിഎസ്എൽവിയുടെ വിക്ഷേപിച്ചത്. ഇസ്രോയുടെ വാണിജ്യദൗത്യത്തിന്‍റെ ഭാഗമാണ് ഈ വിക്ഷേപണം. പിഎസ്എൽവിയുടെ അമ്പത്തിയെട്ടാം ദൗത്യമാണിത്.

സിംഗപ്പൂർ ഡിഫൻസ് സ്പേസ് ആൻഡ് ടെക്നോളജി ഏജൻസിയുടെ DS-SAR ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ചവയിൽ പ്രധാനപ്പെട്ടത്. ഈ റഡാർ ഉപഗ്രഹത്തിന് 352 കിലോഗ്രാം ഭാരമുണ്ട്. മറ്റ് ആറ് ഉപഗ്രഹങ്ങളിൽ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റുകളുമാണ്. ഇരുപത്തിനാല് കിലോഗ്രാം ഭാരമുള്ള ആർക്കേ‍ഡ്, 23 കിലോഗ്രാം ഭാരമുള്ള വെലോക്സ് എഎം, നാല് കിലോഗ്രാം മാത്രം ഭാരമുള്ള സ്കൂബ് ടു, എന്നീ ഉപഗ്രഹങ്ങൾ സിംഗപ്പൂർ സാങ്കേതിക സർവകലാശാലയുടേതാണ്. സിംഗപ്പൂർ ദേശീയ സർവകലാശാലയുടേതാണ് ഗലാസിയ രണ്ട് എന്ന ഉപഗ്രഹം.

നു സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ നു ലിയോണും, അലേന പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡിന് ഓർബ് 12 സ്ട്രൈഡറുമാണ് മറ്റ് ഉപഗ്രഹങ്ങൾ. വിക്ഷേപണം കഴിഞ്ഞ് ഇരുപത്തിയൊന്ന് മിനിറ്റ് പിന്നിടുമ്പോഴാകും പ്രധാന ഉപഗ്രഹമായ ഡിഎസ് സാർ റോക്കറ്റിൽ നിന്ന് വേർപ്പെടുക. ഇരുപത്തിനാല് മിനിറ്റ് കഴിയുമ്പോഴേക്കും അവസാന ചെറു ഉപഗ്രഹവും വേർപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments