Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഷാജന്‍ സ്‌കറിയ പൊലീസിന്റെ വയര്‍ലെസ് സംവിധാനം ചോര്‍ത്തിയതായി പി വി അൻവർ

ഷാജന്‍ സ്‌കറിയ പൊലീസിന്റെ വയര്‍ലെസ് സംവിധാനം ചോര്‍ത്തിയതായി പി വി അൻവർ

തിരുവനന്തപുരം: ഷാജന്‍ സ്‌കറിയ പൊലീസിന്റെ വയര്‍ലെസ് സംവിധാനം ചോര്‍ത്തിയതായി പി വി അൻവർ എംഎൽഎ. ഇതിന്റെ തെളിവുകള്‍ ഉണ്ടെന്നും പൊലീസിൽ പരാതി നൽകിയെന്നും പി വി അന്‍വര്‍ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ജൂലൈ പതിനാലാം തീയതിയാണ് പൊലീസിന്റെ പ്രൈവറ്റ് വയർലെസ് മെസേജുകൾ ചോർത്തിയെടുത്ത്‌ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ വഴി വീഡിയോ നൽകിയത്.

കേരളാ പൊലീസ് വളരെ രഹസ്യമായി കൈകാര്യം ചെയ്യുന്ന വയർലെസ് ഫോൺ വിവരങ്ങൾ എങ്ങനെ ഒരു യൂട്യൂബർക്ക് ചോർത്തിയെടുക്കാൻ സാധിക്കും എന്ന സംശയം സ്വാഭാവികമായും മനസ്സിൽ ഉയർന്നുവന്നു. അതിനെ സംബന്ധിച്ച് വളരെ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഇതുപോലെ പലരീതികളിൽ ഫോണുകൾ, വയർലെസ് സന്ദേശങ്ങൾ എന്നിവ അദ്ദേഹം ചോർത്തുന്നുണ്ടെന്നും അതിനുള്ള സംവിധാനം അദ്ദേഹത്തിന്റെ കയ്യിലുണ്ടെന്നും മനസിലായത്.

ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രഥമദൃഷ്ട്യാ അന്വേഷണം നടത്തി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും പി വി അന്‍വര്‍ വ്യക്തമാക്കി. ബാക്കിയുള്ള കാര്യങ്ങൾ പൊലീസാണ് കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments