Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപത്തനംതിട്ടയിൽ നഴ്സിംഗ് തട്ടിപ്പിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പത്തനംതിട്ടയിൽ നഴ്സിംഗ് തട്ടിപ്പിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പത്തനംതിട്ട കോന്നിയിൽ നഴ്സിംഗ് തട്ടിപ്പിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കൽ സ്വദേശിനി അതുല്യയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബംഗളൂരു കേന്ദ്രീകരിച്ചുള്ള ദേവാമൃത ട്രസ്റ്റ്‌ വഴിയാണ് അതുല്യ നഴ്സിംഗ് പ്രവേശനം നേടിയത്. തട്ടിപ്പിനിരയായി പഠനം മുടങ്ങുമെന്ന് മനോവിഷമത്തിലാണ് ആത്മഹത്യ.

പലിശരഹിത ലോൺ നൽകാമെന്ന വാഗ്ധാനത്തിന്മേലാണ് ദേവാമൃത ട്രസ്റ്റ്‌ വഴി അമൃത നഴ്സിംഗ് പ്രവേശനം നേടിയത്. ഇതിനായി വീട്ടുകാർ ഉൾപ്പെടെയുള്ളവരുടെ ഡോക്യുമെൻ്റ്സ് ഇവർ വാങ്ങിയെടുത്തു. എന്നാൽ, ഇത് തട്ടിപ്പാണെന്ന് പിന്നീട് മനസിലാവുന്നു.  തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ദേവാമൃതം ട്രസ്റ്റിൻ്റെ ഭാരവാഹികൾ ഇപ്പോൾ ജയിലിലാണ്.

ആത്‌മഹത്യ നടക്കുന്ന സമയത്ത് അതുല്യ വീട്ടിൽ ഒറ്റക്കായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments