കുവൈത്തില്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നത് 446 ഇന്ത്യക്കാർ. കഴിഞ്ഞ ദിവസം രാജ്യസഭയജിൽ ബിനോയ് വിശ്വം എം.പിയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി മന്ത്രി വി.മുരളീധരൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മയക്കുമരുന്ന്, കൊലപാതകം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷക്കപ്പെട്ട് ദീർഘനാളായി ജയലിൽ കഴിയുന്നവരും ഇക്കൂട്ടത്തിലുണ്ടെന്ന് മന്ത്രി അറിയിച്ചു.
അതിനിടെ കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധിച്ച ഇന്ത്യക്കാരന്‍റെ ശിക്ഷ നടപ്പാക്കല്‍ നീട്ടി വെച്ചതായി സൂചന ലഭിച്ചു. കെലപാതക കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശിയുടെ ശിക്ഷയാണ് മാറ്റിവെച്ചത്.
കൊല്ലപ്പെട്ട ശ്രീലങ്കൻ സ്വദേശിനിയുടെ ബന്ധുക്കൾക്ക് ബ്ലഡ് മണി നൽകി മാപ്പുനേടാൻ ശ്രമം നടക്കുന്നതായ വിവരത്തെ തുടർന്നാണ് അവസാന നിമിഷം വധശിക്ഷ മാറ്റിവെച്ചത്.