ദുബായ്: രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിൽ നിന്ന് എയർ കാനഡ സർവീസ് തുടങ്ങി. നേരത്തെ ടെർമിനൽ ഒന്നിൽ ആണ് വിമാനം വന്നു പോയിരുന്നത്. എമിറേറ്റ്സ് വിമാനങ്ങളുടെ ടെർമിനലായി അറിയപ്പെടുന്ന മൂന്നിൽ ഇനി മുതൽ എയർ കാനഡയും പറന്നിറങ്ങും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഡമാക്കുന്നതിന്റെ ഭാഗമാണ് ടെർമിനൽ മാറ്റം. ടൊറന്റോയിലേക്ക് 14 വിമാനങ്ങളും മോൺട്രീലിലേക്ക് 7 വിമാനങ്ങളുമാണ് എയർ കാനഡ സർവീസ് നടത്തുന്നത്. 3.45 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വർഷം കാനഡയിലേക്കും തിരിച്ചും യാത്ര ചെയ്തത്.