തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്ക് തലസ്ഥാനത്തുനിന്നു പാക്കേജ് ടൂർ. ആറ്റിങ്ങൽ സ്വദേശിയായ എസ്.പ്രശാന്തനാണു നാളെ യാത്ര ഒരുക്കുന്നത്.
ജൂലൈ 30ന് പാലാ രാമപുരത്ത് നാലമ്പല ദർശനത്തിനായി പോയപ്പോൾ ഉമ്മൻ ചാണ്ടിയെ സംസ്കരിച്ച പള്ളിയിൽ കയറണമെന്നു ബസിലുണ്ടായിരുന്നവർ ആഗ്രഹം പ്രകടിപ്പിച്ചതിനാലാണു മടങ്ങുംവഴി രാത്രി ഒൻപതരയോടെ അവിടെ പോയതെന്നു പ്രശാന്തൻ പറഞ്ഞു. ആ നേരത്തും ആൾക്കൂട്ടമായിരുന്നു. തിരികെ ആറ്റിങ്ങലിൽ എത്തിയശേഷമാണ് പ്രശാന്തൻ പുതിയ പാക്കേജ് ടൂർ പ്രഖ്യാപിച്ചത്.



