റോബിൻ ചമ്പാനിയിൽ (PRO)
താമ്പാ (ഫ്ലോറിഡ): താമ്പായിലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ ഈ വർഷത്തെ മിഷൻ ഞായർ വിപുലമായി ആചരിച്ചു. രാവിലെ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

മിഷൻ ഞായർ ഫണ്ട് സ്വരൂപിക്കുന്നതിനായി കുട്ടികളുടെയും മുതിർന്നവരുടെയും നേതൃത്വത്തിൽ വിവിധ സ്റ്റാളുകളും പ്രവർത്തനങ്ങളും അന്നേദിവസം ഒരുക്കി. സൺഡേ സ്കൂൾ പ്രിൻസിപ്പൽ സിജോയ് പറപ്പള്ളിയുടെ നേതൃത്വത്തിലുള്ള അദ്ധ്യാപകരും ദേവാലയ എക്സിക്യൂട്ടീവും പരിപാടികൾ ക്രമീകരിച്ചു.

Leave a Comment
Your comment will be visible after admin approval.