Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമണിപ്പൂരിൽ സംഘർഷങ്ങൾക്ക് അയവില്ല :15 വീടുകൾക്ക് തീയിട്ടു

മണിപ്പൂരിൽ സംഘർഷങ്ങൾക്ക് അയവില്ല :15 വീടുകൾക്ക് തീയിട്ടു

ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ സംഘർഷങ്ങൾക്ക് അയവില്ല. സംഘർഷ ബാധിത പ്രദേശമായ ഇംഫാൽ വെസ്റ്റിൽ 15 വീടുകൾക്ക് തീയിട്ടു. ലാംഗോൾ ഗെയിംസ് ഗ്രാമത്തിലാണ് അക്രമം നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കലാപകാരികളായ ജനക്കൂട്ടത്തെ പിരിച്ചുവിടാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥർ നിരവധി തവണ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.

അക്രമത്തിനിടെ 45കാരന് വെടിയേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) എത്തിച്ചു. പരിക്കേറ്റയാൾ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. നിലവിൽ സ്ഥലത്തെ സ്ഥിതി ശാന്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കുകി നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും.

അതേസമയം, മണിപ്പൂർ കേസ് ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഡിജിപി രാജീവ് സിങിനോട്‌ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാനും എഫ്ഐആറുകൾ ആറായി തരം തിരിച്ചു നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മണിപ്പൂർ സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. മണിപ്പൂരില്‍ ഭരണസംവിധാനവും ക്രമസമാധാനവും തകർന്നുവെന്നും സംസ്ഥാനത്ത് ക്രമസമാധാനം അവശേഷിക്കുന്നില്ലെന്നും കോടതിയുടെ വിലയിരുത്തി. എഫ് ഐ ആറുകൾ രജിസ്റ്റർ ചെയുന്നതുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ചകൾ മണിപ്പൂർ പൊലീസിൽ നിന്നുണ്ടായ സാഹചര്യത്തിലാണ് ഡിജിപി രാജീവ് സിങിനോട്‌ കോടതിയിൽ ഹാജരാകാൻ ചീഫ് ജസ്റ്റിസ് നിർദേശം നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments