Friday, October 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹൂസ്റ്റണിൽ കാണാതായ അംതുൽ മോനിൻ അമീറിനെ കണ്ടെത്തിയാതായി പോലീസ്

ഹൂസ്റ്റണിൽ കാണാതായ അംതുൽ മോനിൻ അമീറിനെ കണ്ടെത്തിയാതായി പോലീസ്

പി പി ചെറിയാൻ

ഹൂസ്റ്റൺ : ഗാൽവെസ്റ്റണിൽ നിന്ന് കാണാതായതായ സ്പ്രിംഗ് വുമൺ  അംതുൽ മോനിൻ അമീറിനെ(19)  സുരക്ഷിതയായി കണ്ടെത്തിയതായി ടെക്സസ് സെന്റർ ഫോർ ദി മിസിംഗ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കാണാതായ യുവതിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായമഭ്യർഥിച്ചിരുന്നു .മോമിൻ തന്റെ പള്ളിയിലെ അംഗങ്ങളുമൊത്തുള്ള ഒരു പരിപാടിക്കായി പ്ലഷർ പിയറിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കാണാതാവുന്നതിന് തൊട്ടുമുമ്പ് വാട്ടർ റൈഡിൽ കയറിയ ശേഷം ഷൂസ് മാറ്റാൻ അവൾ കാറിലേക്ക് പോയി.  തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം മോമിനെ കാണാതാവുകയായിരുന്നുവെന്നും അവളുടെ ചില സാധനങ്ങൾ  വാഹനത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തതായും അധികൃതർ പറഞ്ഞിരുന്നു. ശനിയാഴ്ച  വാട്ടർഫ്രണ്ട് സമുച്ചയം സന്ദർശിച്ച ശേഷം സീവാൾ ബൊളിവാർഡിലൂടെയും 24-ാം സ്ട്രീറ്റിലൂടെയും വെൻഡീസിനടുത്ത് രാത്രി 7:30 ഓടെ തന്റെ വാഹനത്തിലേക്ക് നടന്നുപോകുന്നതാണ് അംതുൽ മോമിൻ അവസാനമായി കണ്ടത്. തുടർന്നു നടന്ന വിശദമായ അന്വേഷണത്തിനെടുവിലാണ് യുവതിയെ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments