ഒൻ്റാരിയോ: സഹായത്തിന്റെ കൈത്താങ്ങു വേണം ഇവളുടെ ചിറകുകൾ ഇനി പാറി പറക്കാൻ. അർബുദബാധയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന മലയാളി വിദ്യാർത്ഥിനി ചികിത്സാ സഹായം തേടുന്നു. കൊണസ്റ്റോഗാ കോളജ് വിദ്യാർത്ഥിനിയായ ഇരുപത്തി ആറുകാരി സാന്ദ്ര സലീമാണ് മറ്റുള്ളവരുടെ നന്മയ്ക്കായി കാത്തിരിക്കുന്നത്.
മികച്ച നർത്തകി കൂടിയായ സാന്ദ്ര നവമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ്. സമന്വയ കൾച്ചറൽ അസോസിയേഷൻ, ടൊറോൻ്റോ മലയാളി സമാജം, ഗ്രാൻറ് റിവർ മലയാളി അസോസിയേഷൻ,മിസിസ്സാഗ കേരള അസോസിയേഷൻ, ഒൻ്റാരിയോ റീജണൽ മലയാളി അസോസിയേഷൻ, , നയാഗ്ര മലയാളി അസോസിയേഷൻ, ഒൻ്റാരിയോ ഹീറോസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സാന്ദ്രയുടെ ചികിത്സാ ചെലവ് കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങളാണ് നടന്നു വരുന്നത്.
ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയും അടുത്ത ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. കൃത്യ സമയത്ത് രോഗവിവരം കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് പരാതി. എട്ട് മാസം മുമ്പ് വയറ് വേദനയെ തുടർന്നാണ് പെൺകുട്ടി ആദ്യം ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് വയറ്റിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയുമായിരുന്നു. കിച്ചനറിൽ താമസിക്കുകയായിരുന്ന പെൺകുട്ടിക്ക് ലണ്ടനിലാണ് കൺസൾട്ടിങ്ങിനായി ഡോക്ടറെ ലഭിച്ചത്. അവിടെ ഡോക്ടറെ കണ്ട് മടങ്ങിയ പെൺകുട്ടി ക്ളിനിക്കിൽ റിസൾട്ടിനായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും തുടർന്ന് ഇ-മെയിൽ അയച്ച് ചോദിച്ചപ്പോഴും മറുപടിയുണ്ടായില്ലെന്നുമാണ് ആക്ഷേപം.
തുടർന്ന് കടുത്ത നടുവേദനയുമായി ആശുപത്രിയിലെത്തിയപ്പോൾ വേദനസംഹാരി നൽകി മടക്കി അയച്ചു. പിന്നീട് രോഗാവസ്ഥ മൂർച്ഛിക്കുകയായിരുന്നു. പരിശോധനകളിൽ തെളിഞ്ഞത് അർബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചതായാണ്.
സാന്ദ്രയെ സഹായിക്കാം: