Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഏക സിവില്‍ കോഡിനെതിരായ പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും

ഏക സിവില്‍ കോഡിനെതിരായ പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നും തുടരും. ഏക സിവില്‍ കോഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയോടെയാണ് പ്രമേയം അവതരിപ്പിക്കുന്നത്.

വിലക്കയറ്റം, ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം അടക്കമുള്ള ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചിരുന്നു. വിഷയങ്ങള്‍ അടിയന്തര പ്രമേയമായി എത്തിക്കാനാണ് യുഡിഎഫ് തീരുമാനം. മദ്യനയം, സെമി ഹൈസ്പീഡ് റെയില്‍, തെരുവുനായ ആക്രമണം ഉള്‍പ്പടെ സഭാ സമ്മേളനത്തില്‍ ചര്‍ച്ചയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments