കോട്ടയം: സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പുതുപ്പള്ളിയില്‍ സജീവമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പലയിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഫ്ളക്സ് പ്രത്യക്ഷപ്പെട്ടു. ചുവരെഴുത്തും ആരംഭിച്ചിട്ടുണ്ട്.
ഇന്ന് മുതല്‍ ചാണ്ടി ഉമ്മന്‍ മണ്ഡലത്തില്‍ സജീവമാകുമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അറിയിച്ചത്. അതിന് വേണ്ടിയുള്ള ടീമിനെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
2021 ല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചത്. തൃക്കാക്കര മോഡലില്‍ അതിവേഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന രീതിയാണ് പുതുപ്പള്ളിയിലും കണ്ടത്. പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളുടെ ചുമതല മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്കും ഐഎന്‍ടിയുസി ഭാരവാഹികള്‍ക്കും വീതിച്ചു നല്‍കിയിട്ടുണ്ട്