Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതൊഴിൽ നിയമ ലംഘനങ്ങളുടെ പിഴകളിൽ ഭേദഗതി വരുത്താൻ സൗദി

തൊഴിൽ നിയമ ലംഘനങ്ങളുടെ പിഴകളിൽ ഭേദഗതി വരുത്താൻ സൗദി

റിയാദ് : തൊഴിൽ നിയമ ലംഘനങ്ങളുടെ പിഴകളിൽ ഭേദഗതി വരുത്താൻ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം കണക്കാക്കി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് പിഴകളില്‍ ഭേദഗതി വരുത്താൻ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് പൊതു ജനാഭിപ്രായം തേടി മന്ത്രാലയം പൊതു പ്ലാറ്റ് ഫോമിൽ (ഇസ്തിത്ലാഅ്) കുറയ്ക്കാനുദ്ദേശിക്കുന്ന പിഴകളുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തി. തൊഴിലാളിക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നൽകുന്നതിൽ വീഴ്ച വരുത്തിയാലുള്ള പിഴ എ വിഭാഗത്തിന് 10,000-ൽ നിന്ന് 1000 റിയാൽ ആയും ബി വിഭാഗത്തിന് 5,000-ൽ നിന്ന് 500 റിയാൽ ആയും സി വിഭാഗത്തിന് 3,000 ൽ നിന്ന് 300 റിയാലുമായാകും കുറയ്ക്കുക.

സ്ഥാപനത്തിലെ എല്ലാ കറ്റഗറിയിലുപ്പെട്ട തൊഴിലാളികൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചതിനുള്ള പിഴ എ കാറ്റഗറിക്ക് 5000ൽ നിന്ന് 1000 ആയും ബി കാറ്റഗറിക്ക് 2000ൽ നിന്ന് 500 ആയും സി കാറ്റഗറിക്ക് 1000ൽ നിന്ന് 300 ആയും കുറയ്ക്കും. വെയിലത്ത് പണിയെടുപ്പിക്കുകയോ ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ മോശം സാഹചര്യത്തിൽ ജോലി ചെയ്യിക്കുകയോ ചെയ്‌താൽ ഈടാക്കുന്ന പിഴ 3000 റിയാലിൽ നിന്ന് 1000 റിയാൽ ആയും കുറയ്ക്കും. തൊഴിലുടമ നൽകേണ്ട സംരക്ഷണം, സുരക്ഷ, ആരോഗ്യം എന്നിവയുടെ നിയമങ്ങൾ പാലിക്കാത്തതിനുള്ള പിഴ മന്ത്രാലയം എ ക്ലാസ് സ്ഥാപനങ്ങൾക്ക് 10,000 ൽ നിന്ന് 5,000 ആയും ബി ക്ലാസ് സ്ഥാപനങ്ങൾക്ക് 5,000 ൽ നിന്ന് 2,500 ആയും സി ക്ലാസിനു 2,500 ൽ നിന്ന് 1,500 ആയും കുറയ്ക്കും. ബാലവേല ചെയ്യിക്കുന്നതിനുള്ള പിഴ എ വിഭാഗത്തിന് 20,000 റിയാലിൽ നിന്ന് 2000 റിയാൽ ആയും പ്രസവത്തെത്തുടർന്നുള്ള ആറാഴ്ചക്കുള്ളിൽ സ്ത്രീകളെ ജോലി ചെയ്യിപ്പിച്ചാലുള്ള പിഴ 10,000 റിയാലിൽ നിന്ന് 1000 റിയാൽ ആയും കുറയ്ക്കും.

വനിതകൾക്കുള്ള തൊഴിലവസരം സൗദി പുരുഷന്മാർക്ക് നൽകിയാൽ പിഴ എല്ലാ കാറ്റഗറിക്കും 1000 റിയാൽ ആക്കി ചുരുക്കും. നേരത്തെ ഇത് 10,000, 5,000, 2,500 എന്നിങ്ങനെ ആയിരുന്നു. മന്ത്രാലയത്തിലേയ്ക്ക് സമർപ്പിക്കുന്ന വിവരങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞാൽ ഈടാക്കുന്ന പിഴ 20,000 റിയാലിൽ നിന്ന് 3,000 റിയാൽ ആക്കിയാകും ചുരുക്കുക.

തൊഴിലാളികൾക്കിടയിലോ അവരുടെ ശമ്പളത്തിലോ വിവേചനം കാണിച്ചാൽ ഈടാക്കുന്ന പിഴകൾ എ,ബി,സി കാറ്റഗറികൾക്ക് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാക്കിയാകും കുറക്കുക. നേരത്തെയിത് 10,000, 5000, 2500 എന്നിങ്ങനെയായിരുന്നു.

സൗദിവൽകരണ തൊഴിലുകളിൽ വിദേശിയെ നിയമിച്ചാലും ജോലി ചെയ്യാതെ സ്വദേശിയെ ജോലി ചെയ്യുന്നതായി രേഖകളിൽ കാണിക്കുകയും ചെയ്താലും ഈടാക്കുന്ന പിഴ എ ബി സി കാറ്റഗറികൾക്ക് യഥാക്രമം 8,000, 4000, 2000 റിയാൽ എന്നിങ്ങനെയാക്കി ചുരുക്കും. നേരത്തെയിത് 20,000, 10,000, 5000 എന്നിങ്ങനെയായിരുന്നു.

തൊഴിലാളികൾക്ക് യഥാ സമയം ശമ്പളം അക്കൗണ്ടിൽ നൽകാതിരുന്നാൽ ഈടാക്കുന്ന പിഴ 300 റിയാൽ ആക്കി ചുരുക്കും. നേരത്തെയിത് എ ബി സി കാറ്റഗറികൾക്ക് യഥാക്രമം 5000, 3000, 2000 എന്നിങ്ങനെ ആയിരുന്നു. ക്ലാസ് എയിൽ 50 തൊഴിലാളികളോ അതിൽ കൂടുതലോ ഉള്ള സ്ഥാപനങ്ങൾ ഉൾപ്പെടുന്നു, ക്ലാസ് ബിയിൽ 21 മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളും  ക്ലാസ് സിയിൽ 20 തൊഴിലാളികളോ അതിൽ കുറവോ ഉള്ള സ്ഥാപനങ്ങളും ഉൾപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments