ദുബായ്: വസ്തുക്കൾക്കും കെട്ടിടങ്ങൾക്കുമെല്ലാം വില വലിയ തോതിൽ വർധിച്ചു. എന്നാൽ മുംബൈയിൽ താമസ സ്ഥലങ്ങൾ വാങ്ങുന്നതിനേക്കാൾ ലാഭകരം ദുബായിൽ വാങ്ങുന്നതാണെന്നാണ് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാന്യൂബ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജൻ അഭിപ്രായപ്പെടുന്നത്. ഏകദേശം 1214 ബില്യൺ ദിർഹം വിലയുള്ള 15,000 അപ്പാർട്ടുമെന്റുകൾ ഇതുവരെ ദുബായിൽ നിർമ്മിച്ച കമ്പനിയാണ് ഡാന്യൂബ്. ‘ഇന്ത്യയുടെ പല ഭാഗങ്ങളിലും നിങ്ങൾക്ക് വാങ്ങാൻ കഴിയുന്നതിനേക്കാൾ വളരെ വിലകുറവിൽ ദുബായിൽ ഫ്‌ളാറ്റുകൾ സ്വന്തമാക്കാം.
ഞാൻ മുംബൈയിൽ നിന്നാണ് വരുന്നത്, ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ദുബായിൽ വില തീർച്ചയായും താങ്ങാനാകുന്നതാണ്, ‘ റിസ്വാൻ സാജനെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
ദുബായിൽ ഒരു പ്രോപ്പർട്ടി വാങ്ങാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം എന്താണെന്ന ചോദ്യത്തിന് ‘ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിന് വാങ്ങുന്നയാൾക്ക് 1.5 കോടി മുതൽ 1.75 കോടി വരെ ചിലവഴിക്കേണ്ടി വരും. എന്നാൽ ഒരു എവൺ ബിഎച്ച്‌കെ വാങ്ങുന്നയാൾക്ക് ഏകദേശം 3 കോടി രൂപ ചിലവാകും. പ്രധാന സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവ പൂർണ്ണമായും ഫർണിഷൈഡ് ചെയ്തതായിരിക്കും’ റിസ്വാൻ സാജൻ പറയുന്നു.