Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം; രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മക്കളെ കരുവാക്കുന്നുവെന്ന് ഇ പി

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം; രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മക്കളെ കരുവാക്കുന്നുവെന്ന് ഇ പി

തിരുവനന്തപുരം: മാസപ്പടി വിവാദത്തൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്കെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. വീണ വിജയന്‍ ഒരു കൺസൾട്ടൻസി നടത്തുന്നുണ്ട്. സേവനം നൽകിയതിന് നികുതി അടച്ച് രേഖാമൂലം പണം വാങ്ങിയിട്ടുണ്ട്. എന്ത് സര്‍വീസാണ് നൽകിയതെന്ന് കമ്പനിയാണ് പറയേണ്ടതെന്ന് പറഞ്ഞ ജയരാജൻ, രാഷ്ട്രീയ വൈരാഗ്യം കാരണം മുഖ്യമന്ത്രിയുടെ മക്കളെ വ്യക്തിഹത്യ ചെയ്യുകയാണെന്നും വിമര്‍ശിച്ചു. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി നടത്തുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചനയില്ലാതെയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. സിപിഎം-കോൺഗ്രസ് നേതാക്കൾ തെര‌ഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ വഴി അറിയുന്നു. മണർക്കാട് പള്ളിയിൽ പെരുന്നാൾ നടക്കുകയാണ്. സർവ്വ മതസ്ഥരും പങ്കടുക്കുന്ന ചടങ്ങുകൾ നടക്കുന്നതിനിയെയാണ് തെരെഞ്ഞടുപ്പ്. അതിനാൽ വാസവൻ പറഞ്ഞത് പാർട്ടി തീരുമാനമാണ്. എല്‍ഡിഎഫിന് ഒരു വേവലാകിയുമില്ല. യുഡിഎഫിന് വേവലാതിയുള്ളത് കൊണ്ടാണ് തീയതി പ്രഖ്യാപിച്ചതിന് മുമ്പേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുക പാർട്ടി ചിഹ്നത്തിലായിരിക്കുമോയെന്ന് ഇപ്പോൾ പ്രഖ്യാപിക്കാനാവില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments