Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅ​ന്താ​രാ​ഷ്​​ട്ര ഇ​സ്‌​ലാ​മി​ക സ​മ്മേ​ള​നം; ഇന്ത്യയിൽനിന്ന് എട്ട് നേതാക്കൾ പങ്കെടുക്കും

അ​ന്താ​രാ​ഷ്​​ട്ര ഇ​സ്‌​ലാ​മി​ക സ​മ്മേ​ള​നം; ഇന്ത്യയിൽനിന്ന് എട്ട് നേതാക്കൾ പങ്കെടുക്കും

ജി​ദ്ദ: ഈ ​മാ​സം 13, 14 തീ​യ​തി​ക​ളി​ൽ മ​ക്ക​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ഇ​സ്‌​ലാ​മി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ൽ​നി​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​മു​ഖ​രാ​യ എ​ട്ട് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ഓ​ൾ ഇ​ന്ത്യ അ​ഹ്‌​ലെ ഹ​ദീ​സ് പ്ര​സി​ഡ​ൻ​റ്​ അ​സ്ഗ​ർ അ​ലി ഇ​മാം മ​ഹ്ദി അ​സ്സ​ല​ഫി, ജം​ഇ​യ്യ​തു​ൽ ഉ​ല​മാ ഹി​ന്ദ്‌ പ്ര​സി​ഡ​ൻ​റ്​ മൗ​ലാ​ന അ​ർ​ഷ​ദ് മ​ദ​നി, കേ​ര​ള ന​ദ്​​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​എ.​ഐ. അ​ബ്​​ദു​ൽ മ​ജീ​ദ് സ്വ​ലാ​ഹി, ജാ​മി​അ മു​ഹ​മ്മ​ദി​യ്യ മും​ബൈ ചെ​യ​ർ​മാ​ൻ മൗ​ലാ​ന അ​ർ​ഷ​ദ് മു​ഖ്താ​ർ, ജാ​മി​അ ഇ​സ്‌​ലാ​മി​യ്യ സ​നാ​ബി​ൽ ഡ​ൽ​ഹി ചെ​യ​ർ​മാ​ൻ മൗ​ലാ​ന മു​ഹ​മ്മ​ദ് റ​ഹ്​​മാ​നി, അ​ഹ്‌​ലെ ഹ​ദീ​സ് പ​ണ്ഡി​ത​ൻ ശൈ​ഖ് അ​ബ്​​ദു​ല്ല​ത്വീ​ഫ് കി​ൻ​ദി ശ്രീ​ന​ഗ​ർ, ശൈ​ഖ് അ​ബ്​​ദു​സ​ലാം സ​ല​ഫി മും​ബൈ, മൗ​ലാ​ന അ​സ്അ​ദ് അ​ഹ്സ​മി ജാ​മി​അ സ​ല​ഫി​യ്യ ബ​നാ​റ​സ് എ​ന്നി​വ​രാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ നേ​താ​ക്ക​ൾ.

‘മി​​ത​​ത്വം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ന് ആ​​ഗോ​​ള ഇ​​സ്‍ലാ​​മി​​ക പ​​ണ്ഡി​​ത​​രു​​ടെ പ​​ങ്ക്’​എ​​ന്ന പ്ര​മേ​യ​ത്തി​ൽ ഊ​​ന്നി ​ന​​ട​​ക്കു​​ന്ന ഇ​​ൻ​​റ​​ർ​​നാ​​ഷ​​ന​​ൽ ഇ​​സ്‌​​ലാ​​മി​​ക് കോ​​ൺ​​ഫ​​റ​​ൻ​​സി​​ൽ പ​ണ്ഡി​ത​ർ, മു​ഫ്തി​മാ​ർ, വി​വി​ധ യൂ​നി​വേ​ഴ്‌​സി​റ്റി​ക​ളി​ലെ അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ, ചി​ന്ത​ക​ർ, നേ​താ​ക്ക​ൾ, മ​ന്ത്രി​മാ​ർ തു​ട​ങ്ങി 85 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള 150 പ്ര​തി​നി​ധി​ക​ളാ​ണ് പ​​ങ്കെ​​ടു​ക്കു​ന്ന​ത്. ​സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ​യും നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് സൗ​ദി മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ മു​സ്‌​ലിം സ​മൂ​ഹ​ത്തി​​ന്റെ പ്ര​ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക ഇ​ട​പെ​ട​ലു​ക​ളി​ലും മി​ത​ത്വ​ത്തി​​ന്റെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും സ​ന്ദേ​ശ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​ണ് സ​മ്മേ​ള​ന ല​ക്ഷ്യം. ഏ​​ഴ് പാ​​ന​​ൽ ച​​ർ​​ച്ച​​ക​​ളി​​ലൂ​​ടെ ആ​​ളു​​ക​​ൾ​​ക്കി​​ട​​യി​​ൽ സ​​ഹി​​ഷ്ണു​​ത​​യും സ​​ഹ​​വ​​ർ​​ത്തി​​ത്ത​​വും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​തി​​നൊ​​പ്പം തീ​​വ്ര​​വാ​​ദ​​വും ഭീ​​ക​​ര​​വാ​​ദ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളും സ​​മ്മേ​​ള​​നം ച​​ർ​​ച്ച ചെ​​യ്യും. ഇ​സ്‌​ലാ​മി​ക സ​മൂ​ഹ​ത്തി​ൽ ഐ​ക്യ​വും ക്രി​യാ​ത്മ​ക​മാ​യ ആ​ശ​യ​സം​വാ​ദ​വും ആ​ശ​യ​വി​നി​മ​യ​വും വ​ഴി മു​സ്‌​ലിം ലോ​ക​ത്തെ പ​ണ്ഡി​ത​രു​ടെ പ്ര​യ​ത്ന​ങ്ങ​ളെ ഒ​രേ ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടി​​ന്റെ ഭാ​ഗ​മാ​ണ് മ​ക്ക​യി​ൽ ന​ട​ക്കു​ന്ന ദ്വി​ദി​ന സ​മ്മേ​ള​നം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments