പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രത്യേക സഹതാപത്തിന് സാധ്യതയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മണ്ഡലത്തില്‍ ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറുമെന്നും അദ്ദേഹം പറഞ്ഞു.എല്‍ഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് നല്ല ചെറുപ്പക്കാരനാണ്.
കേരളത്തിന്റെ പ്രതീക്ഷയാണ്, ഉയര്‍ന്ന രാഷ്ട്രീയ നിലവാരം ഉള്ള നേതാവ്. സുശക്തമായ വിദ്യാര്‍ത്ഥി പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവാണ്. കരുത്തനായ യുവ സഖാവാണ്. പുതുപ്പള്ളിയില്‍ നിറഞ്ഞു നിന്ന ആളാണ്. ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാണ്. ചിരിച്ചുകൊണ്ട് മാത്രമേ ജെയ്ക് സംസാരിക്കൂ, നല്ല വിജയസാധ്യതയാണ് ജെയ്ക്കിനുള്ളതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
‘ഞങ്ങള്‍ക്ക് ഭയമില്ല. രാഷ്ട്രീയ മത്സരമല്ല എന്ന് പ്രഖ്യാപിച്ചത് കോണ്‍ഗ്രസാണ്. സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നില്ല. മത്സരിക്കാനേ പാടില്ല എന്ന് പറഞ്ഞ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഇ പി ജയരാജന്‍ പറഞ്ഞു.അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വൈകാരികതയ്ക്ക് അപ്പുറം ജനങ്ങളുടെ പ്രശ്നങ്ങളും വികസനവും ചര്‍ച്ചയാക്കുമെന്ന് ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പറഞ്ഞു. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ആറും ഭരിക്കുന്നത് ഇടത് മുന്നണിയാണ്. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം നിയന്ത്രിക്കുന്നതും ഇടത് മുന്നണിയാണ്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇടത് മുന്നണി കളത്തിലിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.