ജിദ്ദ: ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഫ്ളൈനാസ്. നവംബർ മൂന്ന് മുതൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. പുതിയ സർവീസ് പ്രവാസികൾക്കും ഉംറ തീർഥാടകർക്കും യാത്ര കൂടുതൽ എളുപ്പമാക്കും. പ്രാദേശിക സംഘർഷാവസ്ഥക്കിടയിൽ പുതിയ സർവീസ് ആരംഭിക്കുന്നത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാവും.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കോഴിക്കോട്ടേക്കും തിരിച്ചുമാണ് സർവീസ്. ജിദ്ദയിൽ നിന്ന് പുലർച്ചെ 2.20ന് പുറപ്പെടുന്ന വിമാനം രാവിലെ 10.10ന് കോഴിക്കോട്ടെത്തും. രാവിലെ 11ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് സൗദി സമയം ഉച്ചയ്ക്ക് 2.50ന് ജിദ്ദയിലെത്തുന്ന രൂപത്തിലാണ് സർവീസ്.
ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് വൺവേ ടിക്കറ്റ് 1100 സൗദി റിയാൽ മുതൽ ലഭ്യമാണ്. ഫ്ളൈനാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 30 കിലോ ചെക്ക് ഇൻ ലഗേജും 7 കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിക്കുക. 186 പേർക്ക് യാത്ര ചെയ്യാവുന്ന എയർബസ് 320 ആണ് കോഴിക്കോട്ടേക്കുള്ള സർവീസിനായി ഉപയോഗിക്കുക.
പ്രാദേശിക സംഘർഷാവസ്ഥയിൽ വിമാന സർവീസുകളിലുണ്ടാകുന്ന നിയന്ത്രണങ്ങൾക്കിടെ പുതിയ സർവീസ് ആരംഭിക്കുന്നത് ആശ്വാസമാണ്. കൂടുതൽ വിമാനക്കമ്പനികൾ എത്തുന്നതോടെ ടിക്കറ്റ് നിരക്കിലെ മത്സരം വർധിക്കാനും കൂടുതൽ സീറ്റുകൾ ലഭ്യമാകാനും കഴിയും.
Leave a Comment
Your comment will be visible after admin approval.