തിരുവനന്തപുരം: തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു. മാറനല്ലൂർ നെല്ലിമൂട്ടിലാണ് കൊലപാതകം നടന്നത്. പ്രാദേശിക കോൺഗ്രസ് നേതാവ് സാം ജെ വത്സലമാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് വെട്ടേറ്റത്. ഇന്നലെയായിരുന്നു സംഘർഷമുണ്ടായത്. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു
RELATED ARTICLES



