കൊഹിമ: അടിച്ചേൽപിക്കുന്ന ഏകത്വമല്ല, വൈവിധ്യമാണ് ഇന്ത്യയുടെ കരുത്തെന്നും അതിനാൽ ഏകസിവിൽ കോഡ് അംഗീകരിക്കാനാവില്ലെന്നും നാഗാലാൻഡിലെ കത്തോലിക്ക സംഘടനയായ കാത്തലിക് അസോസിയേഷൻ ഓഫ് നാഗാലാൻഡ്.
ജനങ്ങളുടെ ഗോത്ര, മതപരമായ വശങ്ങൾ മാറ്റിനിർത്തി വ്യക്തിജീവിതത്തിൽ ഇടപെടുന്നതാണ് ഏക സിവിൽ കോഡെന്ന് കൊഹിമ അതിരൂപത ബിഷപ് ജെയിംസ് തോപ്പിൽ പറഞ്ഞു. ‘‘മനുഷ്യാവകാശങ്ങളുടെ ഭാഗമായ ധാർമികാചാരങ്ങൾ ആദരിക്കപ്പെടണം. ആളുകളെ ഒരേ രൂപത്തിൽ പ്രവർത്തിക്കുന്ന യന്ത്രമനുഷ്യരാക്കാതെ സാംസ്കാരിക വൈവിധ്യം പരിപോഷിപ്പിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. ഭാഷകളിലും മതങ്ങളിലുമുള്ള വൈവിധ്യമാണ് രാജ്യത്തിെന്റ ശക്തി. ഏക സിവിൽ കോഡ് വഴി അത് തകർക്കരുത്’’ -അദ്ദേഹം പറഞ്ഞു.