77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഭാരതീയർക്ക് ആശംസ അറിയിച്ച് ആഫ്രിക്കൻ-അമേരിക്കൻ നടിയും ഗായികയുമായ മേരി മിൽബെൻ. ‘ സ്വാതന്ത്ര്യം എന്നാൽ വെറും ഒരു ഓർമ്മ മാത്രമല്ല, അത് നമ്മെ മുന്നോട്ട് നയിക്കുന്ന വഴിവിളക്കാണ്. നിങ്ങൾ മറ്റൊരു സ്വാതന്ത്ര്യ ദിനത്തിന്റെ വേളയിൽ നിൽക്കുമ്പോൾ, നിങ്ങളെ ഇവിടെ എത്തിച്ച അസാധാരണമായ യാത്രയെക്കുറിച്ച് സ്മരിക്കാം. ഈ ചരിത്ര സന്ദർഭത്തിൽ, നിങ്ങൾ ഒരു തീയതി മാത്രം അനുസ്മരിക്കുകയല്ല; ഒരു രാഷ്‌ട്രത്തിന് ജന്മം നൽകിയ അക്ഷീണവും അചഞ്ചലവുമായ നിശ്ചയദാർഢ്യത്തെയും ബഹുമാനിക്കുകയാണ് ചെയ്യുന്നത്’ മിൽബെൻ സന്ദേശത്തിൽ
പറഞ്ഞു.
നൂറ്റാണ്ടുകളുടെ വൈവിധ്യമാർന്ന സംസ്‌കാരം കൊണ്ട് രൂപപ്പെട്ട രാജ്യമാണ് ഇന്ത്യ. വിവിധ ഭാഷകൾ, പാരമ്പര്യങ്ങൾ, സംസ്‌കാരങ്ങൾ എന്നിവ സ്വാതന്ത്ര്യം എന്ന ഒറ്റ കൊടിക്കീഴിൽ ഇന്നും ഐക്യത്തോടെ നിലകൊള്ളുന്നു. ഓരോ പൗരനും സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുകയും പുരോഗതിയുടെ പാതയിൽ സഞ്ചരിക്കുകയും ചെയ്യുന്ന ഒരു നാടിനെക്കുറിച്ച് സ്വപ്നം കണ്ട് നിങ്ങളുടെ പൂർവികർ, എണ്ണമറ്റ ത്യാഗങ്ങളാണ് സഹിച്ചത്. അവരുടെ ദീർഘ വീക്ഷണം ഇന്ന് സഫലമായിരിക്കുന്നു അവർ കൂട്ടിച്ചേർത്തു.
ത്രിവർണ്ണ പതാകയിലെ നിറങ്ങളുടെയും അർത്ഥവും അവർ തന്റെ സന്ദേശത്തിൽ വിശദമാക്കിയിട്ടുണ്ട്. ”നിങ്ങൾ നിങ്ങളുടെ ത്രിവർണ പതാക ഉയർത്തുമ്പോൾ, അതിന്റെ കുങ്കുമം ധൈര്യത്തെയും ത്യാഗത്തെയും പ്രതിനിധീകരിക്കട്ടെ, അതിന്റെ വെള്ള സമാധാനത്തെയും സത്യത്തെയും പ്രതീകപ്പെടുത്തട്ടെ, പച്ച നിറത്തിലുള്ള വളർച്ചയും സമൃദ്ധിയും ഉൾക്കൊള്ളുന്നു. മിൽബെൻ പറഞ്ഞു. എന്നാൽ പുരോഗതിയുടെ ചിഹ്നമായ അശോകചക്രത്തെ മറക്കരുത്, നിങ്ങളുടെ രാജ്യത്തിന്റെ വിധി നിങ്ങളുടെ കൈകളിലാണെന്ന് ഓർമ്മിപ്പിക്കുന്നു,’ അവർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‌ട്രപതി ദ്രൗപദി മുർമു എന്നിവരെപ്പോലെ തങ്ങളുടെ സാഹചര്യങ്ങൾക്കപ്പുറം സ്വപ്നം കാണാൻ ധൈര്യപ്പെടുന്നവരുടേതാണ് ഇനിയുള്ള ലോകമെന്നും അവർ കുറിച്ചു. ”പ്രിയപ്പെട്ട ഇന്ത്യൻ സഹോദരി സഹോദരന്മാരേ, സ്വാതന്ത്ര്യദിനാശംസകൾ. നിങ്ങൾ ഇന്ന് ചെയ്യുന്ന പ്രവർത്തനങ്ങളാണ് മുന്നോട്ടുള്ള പാത രൂപപ്പെടുത്തുന്നത് എന്നറിഞ്ഞുകൊണ്ട്, അചഞ്ചലമായ ദൃഢനിശ്ചയത്തോടെ ഭാവിയിലേക്ക് നീങ്ങുക. ജയ് ഹിന്ദ്! ജയ് ഹിന്ദ്! ജയ് ഹിന്ദ്, ഇന്ത്യ! അവൾ കൂട്ടിച്ചേർത്തു.
ജൂൺ 23 ന്, വാഷിംഗ്ടൺ ഡിസിയിലെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ മിൽബെൻ സംഗീതം അവതരിപ്പിച്ചിരുന്നു. തുടർച്ചയായ നാല് യുഎസ് പ്രസിഡന്റുമാർക്കായി അമേരിക്കൻ ദേശീയ ഗാനവും ദേശഭക്തി സംഗീതവും ആലപിച്ച എനിക്ക്, പ്രധാനമന്ത്രി മോദിക്ക് വേണ്ടി ദേശീയ ഗാനം ആലപിച്ചതിൽ അഭിമാനമുണ്ട്, മേരി മെൽബൺ പരിപാടിക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.