ഹവായ്: ഹവായ് ദ്വീപിനെ ചുട്ടെരിച്ച കാട്ടുതീയില്‍ മരണം നൂറു കടന്നു. ഇതില്‍ മൂന്ന് പേരെ മാത്രമാണ് വിരലടയാളം ഉപയോഗിച്ച് തിരിച്ചറിയാനായത്. മൃതദേഹങ്ങല്‍ തിരിച്ചറിയണമെങ്കില്‍ ഡി.എന്‍.എ പരിശോധിക്കണമെന്ന് അധികൃതര്‍ പറയുന്നു. കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ നൂറ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഭീകരമായ കാട്ടുതീയായിരുന്നു ഹവായിലേതെന്നാണ് വിവരം.
ലഹൈന്‍ നഗരം പൂര്‍ണമായി കത്തി നശിച്ചു. രണ്ടായിരം പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിദിനം നിരവധി മൃതദേഹങ്ങളും അധികൃതര്‍ കണ്ടെത്തുന്നുണ്ട്. മരണസംഖ്യ വീണ്ടും ക്രമാധീതമായി ഉയരുമെന്നാണ് സൂചന.
വടക്കന്‍ മിനസോട്ടയിലെ ക്ലോക്കറ്റില്‍ 1918ലുണ്ടായ കാട്ടുതീയില്‍ 453 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു.ഇതാണ് അമേരിക്ക കണ്ട ഏറ്റവും ഭീകരമായ കാട്ടുതീ. ഏറെ ചരിത്രപ്രധാന്യമുള്ള ലഹൈന്‍ പട്ടണമാണ് പൂര്‍ണമായി കത്തി നശിച്ചത്. ഇവിടെ ആയിരത്തിലധികം കെട്ടിടങ്ങളാണ് കത്തിച്ചാമ്പലായത്. സ്ഥലത്ത് നിന്നും പതിനായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലഹൈനയിലെ 2,200ലേറെ കെട്ടിടങ്ങളാണ് കത്തിച്ചാമ്പലായത്. ലഹൈന്‍ പട്ടണത്തില്‍ തീ അപകടകരമായി പടരുന്നതിനു മുന്‍പ് അപായ സൈറണ്‍ മുഴക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതായി പ്രദേശവാസികള്‍ ആരോപിച്ചു. തീ പടര്‍ന്നതോടെ വൈദ്യുതിയും ഇന്റര്‍നെറ്റും മുടങ്ങി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുരന്തത്തിന്റെ വ്യാപ്തി ഇനി കുറയുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് ഹവായ് അധികൃതര്‍ പറഞ്ഞത്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. കടുത്ത ചൂടില്‍ ഉണക്കപ്പുല്ലുകളില്‍ നിന്നാണ് തീ പടര്‍ന്ന് തുടങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ഉണക്കപ്പുല്ലുകളില്‍ നിന്ന് തുടങ്ങിയ തീ ലഹൈാന നഗരത്തിന് സമീപത്തായി വീശിയടിച്ച് ചുഴലിക്കാറ്റില്‍ കത്തിപടരുകയായിരുന്നു എന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കാട്ടുതീ ലഹൈനയിലാകെ പടര്‍ന്ന് പിടിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.