തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഉൾപ്പെട്ട വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റ് വിവാദത്തിൽ കായംകുളം എംഎസ്എം കോളേജ് അധ്യാപകർക്കെതിരെ നടപടി. കോളേജ് പ്രിൻസിപ്പാൾ ഡോ. എ മുഹമ്മദ് താഹ , കൊമേഴ്സ് വിഭാഗം എച്ച്ഒഡി സോണി പി ജോൺ എന്നിവരെ സ്ഥാനത്ത് നിന്ന് നീക്കാനാണ് തീരുമാനം.
കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വിവരാവകാശത്തിന്റെ ചുമതലയിൽ ഉണ്ടായിരുന്ന അധ്യാപകനെതിരെയും നടപടിയെടുക്കും. മൂന്ന് പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. കേരള സർവകലാശാല നിയോഗിച്ച അന്വേഷണ സമിതി ഈ അധ്യാപകർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.