Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകരോള്‍ട്ടന്‍  സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍  വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാള്‍

കരോള്‍ട്ടന്‍  സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍  വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാള്‍

കരോള്‍ട്ടന്‍ (ടെക്സാസ്): കരോള്‍ട്ടന്‍  സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍  വിശുദ്ധ ദൈവമാതാവിന്റെ  പെരുന്നാള്‍  ഓഗസ്റ്റ് 18, 19, 20 (വെള്ളി, ശനി ഞായര്‍ ) തീയതികളില്‍ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും. 

ഓഗസ്റ്റ് 13 -ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ. ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍, അസി. വികാരി റവ. ഫാ. മാത്യു അലക്സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന്  കൊടിയേറ്റി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു.

ഓഗസ്റ്റ് 18 ന് വെള്ളിയാഴ്ച വൈകുന്നേരം 7:00 നു  സന്ധ്യനമസ്‌കാരം, ഗാനശുശ്രുഷ,  തുടര്‍ന്ന്  അനുഗൃഹീത സുവിശേഷകനായ ഫാ. ബിജു തോമസിന്റെ  വചനപ്രബോധനം നടക്കും.

ഓഗസ്റ്റ് 19 ന് ശനിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസികളെ സമന്വയിപ്പിച്ചു നടത്തുന്ന കാര്‍ണിവല്‍, നാടന്‍ ഭക്ഷണങ്ങളൊരുക്കിയ തട്ടുകട എന്നിവ ഉണ്ടായിരിക്കും.

വൈകുന്നേരം 6:30 നു  സന്ധ്യനമസ്‌കാരം, മദ്ധ്യസ്ഥപ്രാര്‍ഥന, ഗാനശുശ്രുഷ, തുടര്‍ന്ന് റവ.ഫാ. ബിജു തോമസിന്റെ  കണ്‍വെന്‍ഷന്‍ പ്രഭാഷണം നടക്കും. തുടര്‍ന്ന് വൈകുന്നേരം 8:45 നു വിശ്വാസി സമൂഹം ഒന്നുചേര്‍ന്ന്  പരമ്പരാഗത രീതിയില്‍ മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ പള്ളി ചുറ്റിയുള്ള വര്‍ണ്ണാഭമായ പ്രദിക്ഷണവും നടക്കും. ശേഷം ആശീര്‍വാദവും നേര്‍ച്ച വിളമ്പും.

പ്രധാന പെരുന്നാള്‍ ദിവസമായ ഓഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 8:30 നു രാവിലെ പ്രഭാത പ്രാര്‍ത്ഥനയും,  മൂന്നിന്മേല്‍ കുര്‍ബാനയും. ശുശ്രൂഷകള്‍ക്ക് റവ.ഫാ. ബിജു തോമസ്, റവ. ഫാ. സഞ്ജീവ് മേരീ ഓഫര്‍, റവ. ഫാ. തോമസ് മാത്യു, റവ. ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍ എന്നിവര്‍ കാര്‍മ്മികരാകും. തുടര്‍ന്ന് ആശീര്‍വാദവും, നേര്‍ച്ച വിളമ്പും, വിഭവസമൃദ്ധമായ പെരുന്നാള്‍ സദ്യയും ഉണ്ടായിരിക്കും.

കരോള്‍ട്ടന്‍  സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ യുവജന കൂട്ടായ്മ  ഓഗസ്റ്റ് 19 ശനിയാഴ്ച നാലുമണി മുതല്‍ പള്ളി അങ്കണത്തില്‍ സംഘടിപ്പിക്കുന്ന പ്രത്യേക കാര്‍ണിവലും രുചിയേറും നാടന്‍ വിഭങ്ങളൊരുക്കി നടത്തുന്ന തട്ടുകടയും ഇക്കുറി പ്രത്യക ശ്രദ്ധയാകര്‍ഷിക്കും. കാര്‍ണിവലിലേക്കും തട്ടുകടയിലെക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി യുവജനപ്രസ്ഥാനത്തിന്റെ സംഘാടകര്‍ അറിയിച്ചു.  യുവജന കൂട്ടായ്മയുടെ  ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് ഉപയോഗിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

വികാരി റവ. ഫാ ജോണ്‍ കുന്നത്തുശേരില്‍   9725239656

അസി.വികാരി റവ. ഫാ മാത്യു അലക്സാണ്ടര്‍ 314-265-1046 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments