Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആരോഗ്യമേഖലയിലെ സ്വദേശിവത്കരണം; വ്യാപിപ്പിക്കാൻ തീരുമാനവുമായി കുവെെറ്റ്

ആരോഗ്യമേഖലയിലെ സ്വദേശിവത്കരണം; വ്യാപിപ്പിക്കാൻ തീരുമാനവുമായി കുവെെറ്റ്

കുവെെറ്റ്: കുവെെറ്റ് ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം ഊർജിതപ്പെടുത്തുന്നു. വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ് കുറക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. പ്രാദേശിക മാധ്യമങ്ങള്‍ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി ആറായിരം ഡോക്ടർമാർ ആണ് ജോലി ചെയ്യുന്നത്. നാലായിരം വരുന്ന കുവെെറ്റികളാണ് ജോലി ചെയ്യുന്നത്. സ്വകാര്യ ആരോഗ്യ മേഖലയിൽ 3500 പ്രവാസി ഡോക്ടർമാരും 500 കുവെെറ്റി ഡോക്ടർമാരും ആണ് ജോലി ചെയ്യുന്നത്. സ്വദേശികളില്‍ നിന്ന് യോഗ്യരായ ഉദ്യോഗാർഥികളെ ലഭിക്കാത്തത് സ്വദേശിവത്കരണതോത് ആദ്യ ഘട്ടത്തിൽ കുറയാൻ കാരണമായി. വേണ്ടത്ര സ്വദേശികളെ കിട്ടാത്തതിനാൽ ഇത് ചെറിയ തോതൽ മരവിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്വദേശികളെ പരിശീലിപ്പിച്ച് വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയം.

ആരോഗ്യമേഖലയിൽ കൂടുതല്‍ വിദേശികളെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ അഹമ്മദ് അൽ അവാദി ഈ വർഷം ആദ്യത്തിൽ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനുമായി കുവെെറ്റ് കരാറിൽ എത്തിയിരുന്നു. ഇതിന്റെ ഭാഗമായി പാകിസ്ഥാനിൽ നിന്നും ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന 200 ഓളം പേർ കുവെെറ്റിൽ എത്തിയിരുന്നു. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ആരോഗ്യപ്രവർത്തകരെ കൊണ്ടുവരുമെന്നും ആദ്യഘട്ടത്തില്‍ 200 പേര്‍ അടങ്ങുന്ന സംഘത്തെ എത്തിക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ ഇടയിൽ ആണ് സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ തീരുമാനവുമായി കുവെെറ്റ് അധികൃതർ എത്തിയിരിക്കുന്നത്.

അതേസമയം, സ്വയംതൊഴിൽ ചെയ്യുന്ന രാജ്യത്തെ ചെറുകിട സംരംഭകർക്കും പ്രത്യേക സ്വഭാവമുള്ള പ്രവർത്തനങ്ങൾക്കും തൊഴിൽ പിന്തുണയുടെ ഭാഗമായി അലവൻസ് നൽകാൻ തീരുമാനം ആയി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം ആണ് ഇതിന് അംഗീകാരം നൽകിയത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കുവെെറ്റിൽ എത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments