Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരളത്തിൽ നിന്ന് ദോഹയിലേക്കുള്ള വിമാന നിരക്ക് ഇരട്ടിയായി

കേരളത്തിൽ നിന്ന് ദോഹയിലേക്കുള്ള വിമാന നിരക്ക് ഇരട്ടിയായി

ദോഹ : സ്‌കൂളുകൾക്ക് മധ്യവേനൽ അവധി കഴിയാറായതോടെ കേരളത്തിൽ നിന്ന് ദോഹ സെക്ടറിലേക്കുള്ള വിമാന നിരക്ക് ഇരട്ടിയായി. 29 ന് തിരുവോണം കൂടി ആഘോഷിച്ച ശേഷമായിരിക്കും ഇത്തവണ പല പ്രവാസി കുടുംബങ്ങളും എത്തുക. നാട്ടിലേക്ക് ഓണം ആഘോഷിക്കാൻ പോകുന്നവർ ഇത്തവണ തീരെ കുറവായിരിക്കും. 

നാട്ടിലേക്ക് പോകാൻ ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും തിരികെ വരുന്നവരുടെ പോക്കറ്റ് കീറും. ടിക്കറ്റ് നിരക്ക് കൂടിയതോടെ പലരും ദുബായ്, ശ്രീലങ്ക എന്നിവിടങ്ങൾക്കു പുറമേ ഗോവ, ബെംഗളൂരു , മുംബൈ, ഡൽഹി നഗരങ്ങൾ വഴി കണക്​ഷൻ വിമാനങ്ങളിലാണ് ടിക്കറ്റ് എടുത്തത്.

ഖത്തർ എയർവേയ്‌സിന് പുറമേ ബജറ്റ് എയർലൈനുകളായ എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ എന്നിവയാണ് നിലവിൽ കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. അവധിക്കാല തിരക്ക് പ്രമാണിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ഈ മാസം 27, 29 തീയതികളിൽ  ദോഹയിൽ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് 2 അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments