കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതരായ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ പോലീസ് വിവരങ്ങൾ തേടി. കൊച്ചി സെൻട്രൽ പൊലീസ് കോളേജിലെത്തി അധ്യാപകനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. മാധ്യമവാർത്തകൾ ഉൾപ്പെടെ പൊലീസ് കോളേജിൽ എത്തി. അധ്യാപകനെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്. കഴിഞ്ഞ ദിവസം ചേർന്ന കോളേജ് കൗൺസൻ അധ്യാപകന്റെ പരാതി പോലീസിലേക്ക് കൈമാറാനും നിയമനടപടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു. കോളേജ് കൗൺസിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള നടപടി സ്വീകരിച്ചു.
കുട്ടികളുടെ നടപടി വേദനിപ്പിച്ചു എന്നായിരുന്നു സംഭവത്തില്‍ ഡോക്ടർ പ്രിയേഷ് പ്രതികരിച്ചത്.. തനിക്ക് കാഴ്ചപരിമിതി ഉള്ളതുകൊണ്ടല്ലേ ഇങ്ങനെ ചെയ്തതന്നാണ് പ്രിയേഷിന്റെ ചോദ്യം. മറ്റു അധ്യാപകരുടെ ക്ലാസ്സുകളിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു. കുട്ടികൾ തെറ്റു മനസ്സിലാക്കണം. അതിനാണ് പരാതി നൽകിയതെന്നും പ്രിയേഷ് പറഞ്ഞു.
അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വീഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കോളേജിന്റെ നടപടി.