കാലിഫോർണിയയിൽനിന്ന് രണ്ട് മാസം മുൻപ് കാണാതായ ഇന്ത്യൻ വംശജയെ മരിച്ച നിലയില്‍ കണ്ടെത്തി

Global Indian Writer · October 31, 2026 · 1 min read · 0 Comments · 0 Shares

കാലിഫോർണിയ: കാലിഫോർണിയയിൽനിന്ന് രണ്ട് മാസം മുൻപ് കാണാതായ ഇന്ത്യൻ വംശജയായ വയോധിക മരിച്ചതായി സ്ഥിരീകരിച്ചു. ഓഗസ്റ്റ് 23ന് കാസ ഗ്രാൻഡെ അപ്പാർട്മെന്റ് സമുച്ചയത്തിലെ വീട്ടിൽനിന്ന് പുറത്തുപോയ ശേഷം കാണാതായ അജിത് കൗർ (72) മരിച്ചതായി പൊലീസും കുടുംബവും അറിയിച്ചു.

സെറസിലെ സെൻട്രൽ അവന്യൂവിനും കീസ് റോഡിനും സമീപമുള്ള ലോവർ ലാറ്ററൽ 3 കനാലിൽ പട്രോളിങ് നടത്തുന്നതിനിടെ ടർലോക്ക് ഇറിഗേഷൻ ഡിസ്ട്രിക്റ്റിലെ (ടിഐഡി) ജീവനക്കാരൻ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ അജിത് കൗറിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അജിത് കൗറിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.